ഗുഡ് ബോയ്
( Good Boy ) 2025

മൂവിമിറർ റിലീസ് - 656

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ben Leonberg
പരിഭാഷ അനൂപ് പി സി
ജോണർ ഹൊറർ/ത്രില്ലർ

6.5/10

മൂന്ന് വർഷത്തോളം ചിത്രീകരിച്ച് 2025ൽ പുറത്തിറങ്ങിയ ബെൻ ലിയോൺബെർഗ് സംവിധാനം ചെയ്തൊരു സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയാണ് ഗുഡ് ബോയ്.സംവിധായകന്റെ സ്വന്തം വളർത്തുനായയായ ഇൻഡിയുടെ പ്രകടനം ഇതിൽ എടുത്തു പറയേണ്ടതാണ്.

ശ്വാസകോശ സംബന്ധമായ വിട്ടുമാറാത്ത രോഗവുമായി മല്ലിടുകയാണ് യുവാവായ ടോഡ്. ന്യൂയോർക്ക് സിറ്റിയിലെ തന്റെ ഹോസ്പിറ്റൽ വാസത്തിനുശേഷം മരിച്ചുപോയ മുത്തച്ഛൻ്റെ, നാട്ടിൻപുറത്തെ വനത്തിലുള്ള വീട്ടിലേക്ക് തൻ്റെ പ്രിയപ്പെട്ട ഡക്ക് ടോളിംഗ് റിട്രീവർ ഇനത്തിൽപ്പെട്ട ഇൻഡി എന്ന നായയുമായി ടോഡ് താമസം മാറ്റുന്നു.ആ വീട് പ്രേതബാധയുള്ളതാണെന്നും മുത്തച്ഛന്റെ മരണത്തിന് ഈ വീട് കാരണമായെന്നുമാണ് ടോഡിന്റെ സഹോദരി വേര വിശ്വസിക്കുന്നത്, ടോഡ് ഒറ്റപ്പെട്ടു താമസിക്കുന്നതിൽ അവൾക്ക്‌ ആശങ്കയുണ്ട്.പക്ഷേ ടോഡ് അത് അംഗീകരിക്കുന്നില്ല. ആ വീട്ടിൽ എന്തിന്റെയൊക്കയോ സാനിധ്യമുണ്ടെന്ന് ഇൻഡി മനസ്സിലാക്കുന്നു, അത് പതിയെ പതിയെ ഇൻഡിയെ ആസ്വസ്ഥനാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ