ഫെറിസ് ബ്യുളേഴ്‌സ് ഡേ ഓഫ്‌
( Ferris Bueller’s Day Off ) 1986

മൂവി മിറർ റിലീസ് • 684
ഭാഷ ഇംഗ്ലീഷ്
സംവിധാനം John Hughes
പരിഭാഷ ആദർശ് ബി പ്രദീപ്
ഴോൺറെ കോമഡി
Rating IMDb 7.8/10

Download Subtitles

DOWNLOAD

Ferris.Buellers.Day_.Off_.1986.1080p.BRRip_.x264-MovieMirror.srt
(145.38 KB)

Synopsis

ഹൈസ്കൂൾ പഠനകാലത്തെ വിരസമായ ഒരു ദിവസം. എല്ലാവരും ക്ലാസ്സിലിരിക്കുമ്പോൾ, അതിബുദ്ധിമാനായ ഫെറിസ് ബുള്ളർ മാത്രം വീട്ടിൽ പുതച്ചു മൂടി കിടക്കുകയാണ്. അസുഖമാണെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ അവനൊരു മിനിറ്റ് മതി! പക്ഷേ പ്ലാൻ അവിടെ തീരുന്നില്ല.

​തന്റെ ഉറ്റ സുഹൃത്തിനെയും കാമുകിയെയും ഒപ്പം കൂട്ടി, ഒരു ആഡംബര കാറിൽ ചിക്കാഗോ നഗരം കീഴടക്കാൻ അവൻ ഇറങ്ങിത്തിരിക്കുന്നു. ഒരു വശത്ത് ഫെറിസ് ജീവിതം ആഘോഷിക്കുമ്പോൾ, മറുവശത്ത് അവനെ കൈയോടെ പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയ രണ്ടുപേരുണ്ട്.

ക്ലാസ്സിൽ പോകാതെ മുങ്ങുന്ന ഒരു പാവം വിദ്യാർത്ഥിയല്ല ഫെറിസ്; മറിച്ച് നിയമങ്ങളെയും തടസ്സങ്ങളെയും തന്റെ കുരുട്ടുബുദ്ധി കൊണ്ട് തോൽപ്പിക്കുന്ന ഒരു മാന്ത്രികനാണ്. അവൻ നഗരത്തിൽ നടത്തുന്ന അവിശ്വസനീയമായ പ്രകടനങ്ങളും, ഓരോ നിമിഷവും പിടിക്കപ്പെടുമെന്നിരിക്കെ അതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് ഫെറിസ് ബ്യൂളേഴ്സ് ഡേ ഓഫ് എന്ന ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ