ഫെർഡിനൻഡ്
( Ferdinand ) 2017

മൂവിമിറർ റിലീസ് - 655

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Carlos Saldanha
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആനിമേഷൻ/അഡ്വെഞ്ചർ

6.7/10

സ്പെയിനിൽ പോരുകാളകളെ വളർത്തുന്ന കാസ ഡെൽറ്റോറയിലെ അന്തേവാസിയായ കാളക്കുട്ടിയാണ് ഫെർഡിനന്റ്. അവിടെയുള്ള കുഞ്ഞു കാളകൾക്കൊപ്പം വളരുന്ന ഫെർഡിനന്റ് ഒരു സമാധാന പ്രിയനാണ്. പൂക്കളെ വളരെയധികം ഇഷ്ടപ്പെടുന്നതിനാൽ അവനെ പൂക്കാള എന്നാണ് കൂട്ടുകാർ കളിയാക്കി വിളിക്കുന്നത്. ശക്തനായ ഒരു പോരുകാളയായ ഫെർഡിനന്റിന്റെ അച്ഛനെ കാളപ്പോരിൽ മാറ്റഡോറിനോട് പരാജയപ്പെട്ടതിനാൽ അറവുശാലയിലേക്ക് കൊണ്ടുപോയത് അവനെ പരിഭ്രാന്തനാക്കി. കാസ ഡെൽറ്റോറയിൽ നിന്നും രക്ഷപ്പെട്ട ഫെർഡിനന്റ് ചെന്നുപെട്ടത് പുഷ്പക്കൃഷിക്കാരായ ജുവാന്റേയും മകൾ നീനയുടേയും കൈകളിലാണ്. സന്തോഷകരമായ ജീവിതത്തിൽ അവൻ തടിച്ചു കൊഴുത്തു. ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല ഒരു പ്രത്യേക സാഹചര്യത്തിൽ കാസ ഡെൽറ്റോറയിലേക്ക് അവൻ വീണ്ടുമെത്തുന്നു. പിന്നീട് അതിജീവനത്തിനായുള്ള ഫെർഡിനാന്റിന്റെ പോരാട്ടമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമാവുന്ന അനിമേറ്റഡ് കോമഡി മൂവിയാണ് ഫെർഡിനന്റ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ