എഫ്‌ 1
( F1 ) 2025

മൂവി മിറർ റിലീസ് • 619
ഭാഷ ഇംഗ്ലീഷ്
സംവിധാനം Joseph Kosinski
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ സ്പോർട്സ്/ഡ്രാമ
Rating IMDb 7.7/10

Download Subtitles

DOWNLOAD

F1.The_.Movie_.2025.1080p.AMZN_.WEB-DL.DDP5_.1.Atmos_.H.264-MovieMirror.srt
(273.06 KB)

Synopsis

1990-കളിൽ ഫോർമ്യുല വൺ ട്രാക്കിലെ ഇതിഹാസ താരമായിരുന്ന സണ്ണി ഹേയ്‌സ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റേസിങ് ജീവിതത്തിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ സംഭവിച്ച ഒരു ഭീകരമായ അപകടം, അദ്ദേഹത്തിന്റെ കരിയറിന് അന്ത്യം കുറിക്കുന്നു. വർഷങ്ങൾക്കിപ്പുറം, തന്റെ പഴയ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്ന് സണ്ണി മനസ്സിലാക്കുന്നു. സാമ്പത്തികമായി തകർച്ച നേരിടുന്ന ആ ടീമിനെ രക്ഷിക്കാൻ, പഴയകാല സുഹൃത്തും ടീം അംഗവുമായ റൂബൻ, സണ്ണിയെ തിരികെ ട്രാക്കിലേക്ക് ക്ഷണിക്കുന്നു.

തന്റെ തിരിച്ചുവരവിൽ, സണ്ണിയ്ക്ക് ടീമിലെ യുവപ്രതിഭയായ ജോഷ്വ പിയേഴ്സിനൊപ്പം കൈകോർക്കേണ്ടിവരുന്നു. പുതിയ വെല്ലുവിളികളും, ട്രാക്കിലെ അതിശക്തമായ മത്സരങ്ങളും, ഒപ്പം പഴയകാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകളും സണ്ണിയെ പിന്തുടരുന്നു. സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഈ രണ്ട് തലമുറയിലെ ഡ്രൈവർമാർ ഒന്നിക്കുമോ എന്നതാണ് ‘F1’ എന്ന സിനിമയുടെ കാതൽ. ആവേശം നിറഞ്ഞ റേസിംഗ് രംഗങ്ങളും, വൈകാരികമായ മുഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നു.

#Brad_Pitt #Javier_Bardem #Kerry_Condon

അഭിപ്രായങ്ങൾ പങ്കുവെക്കാൻ