എക്സിറ്റ് 8
( Exit 8 ) 2025

മൂവി മിറർ റിലീസ് • 741
എക്സിറ്റ് 8 ( Exit 8 ) 2025
Title Design: Rineesh Narayanan
ഭാഷ ജാപ്പനീസ്
സംവിധാനം Genki Kawamura
പരിഭാഷ സീനത്ത് അറക്കൽ
ഴോൺറെ ഹൊറർ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Exit.8.2025.720p.BluRay@MMSubs.srt
(48.54 KB)

Synopsis

ജപ്പാനിലെ തിരക്കേറിയ സബ്‌വേയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരാൾ അപ്രതീക്ഷിതമായി ചെന്നുപെടുന്ന അനന്തമായ ഇടനാഴിയുടെയും അവിടെ നേരിടേണ്ടി വരുന്ന വിചിത്രമായ പരീക്ഷണങ്ങളുടെയും കഥയാണ് ‘എക്സിറ്റ് 8’ എന്ന ചിത്രം പറയുന്നത്. ‘ലോസ്റ്റ് മാൻ’ എന്ന് വിളിക്കപ്പെടുന്ന നായകൻ, ഈ നിഗൂഢമായ ഇടനാഴിയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അവിടുത്തെ കണിശമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്: എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തിരിഞ്ഞു നടക്കുക, അല്ലെങ്കിൽ മുന്നോട്ട് പോകുക.

ആവർത്തനങ്ങളുടെയും, വിഭ്രാന്തികളുടെയും ഈ ലോകത്ത് ഒരു ചെറിയ തെറ്റ് പോലും അയാളെ വീണ്ടും തുടക്കത്തിലേക്ക് എത്തിക്കുന്നു. തന്റെ ജീവിതത്തിലെ ചില വീഴ്ചകളും ധാർമ്മികമായ കുറ്റബോധവും ഈ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന നായകൻ, ഓരോ തിരിവിലും നേരിടുന്ന ചതിക്കുഴികളെയും, മാനസിക സംഘർഷങ്ങളെയും അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്നതാണ് സിനിമയുടെ കാതൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ