| ഭാഷ | ജാപ്പനീസ് |
| സംവിധാനം | Takashi Miike |
| പരിഭാഷ | അസ്ലം ഏ ജെ എക്‌സ് |
| ജോണർ | ആക്ഷൻ/ത്രില്ലർ/കോമഡി |
സുസുറാൻ ഓൾ-ബോയ്സ് ഹൈസ്‌കൂൾ, രാജ്യത്തെ ഏറ്റവും അക്രമാസക്തരായ വിദ്യാർത്ഥികൾ പഠിക്കുന്ന, ‘കാക്കകളുടെ സ്‌കൂൾ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ ഒരു സ്‌കൂളാണ്. ഈ സ്കൂളിൽ ആധിപത്യം സ്ഥാപിക്കുന്നവനാണ് അവിടുത്തെ ‘രാജാവ്’.
ഗെഞ്ചി ടാക്കിയ എന്ന പുതിയ വിദ്യാർത്ഥി സുസുറാനിൽ എത്തുന്നത്, ഇവിടെ വിജയിച്ചാൽ തന്റെ യാക്കൂസ തലവനായ അച്ഛന്റെ പിൻഗാമി ആകാമെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ്. നിലവിലെ ഏറ്റവും ശക്തനായ നേതാവും, തന്റെ സൈന്യവുമുള്ള തമാവോ സെറിസാവയാണ് ഗെഞ്ചിയുടെ പ്രധാന എതിരാളി. പ്രധാനമായും സൗഹൃദത്തിന്റെയും, അധികാരം നേടാനുള്ള പോരാട്ടത്തിന്റെയും കഥ പറയുന്ന ഈ ചിത്രം ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ് ചെയ്യരുത്.
No related content found.