ക്രൈം 101
( Crime 101 ) 2026

മൂവി മിറർ റിലീസ് • 761
ഭാഷ ഇംഗ്ലീഷ്
സംവിധാനം Bart Layton
പരിഭാഷ അനൂപ് പി സി
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.8/10

Download Subtitles

DOWNLOAD

Crime.101.2026.720p.WEBRip@MMSubs.srt
(220.04 KB)

Synopsis

യുഎസ് റൂട്ട് 101 കേന്ദ്രീകരിച്ച് അതിസമർത്ഥമായി വജ്രക്കൊള്ളകൾ നടത്തുന്ന മൈക്ക് എന്ന മോഷ്ടാവിനെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ത്രില്ലർ വികസിക്കുന്നത്. തന്റെ അവസാനത്തെ വലിയ ദൗത്യത്തിന് ശേഷം വിരമിക്കാൻ ഒരുങ്ങുന്ന മൈക്കിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു ഇൻഷുറൻസ് ബ്രോക്കറും, മായ എന്ന യുവതിയും കടന്നുവരുന്നു. ലോസ് ഏഞ്ചൽസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കഥയിൽ മൈക്കിന്റെ ഓരോ നീക്കവും അതീവ രഹസ്യവും കൃത്യവുമാണ്.

എന്നാൽ ഈ നീക്കങ്ങൾക്കെല്ലാം തടയിടാൻ ലൂ ലൂബെസ്‌നിക്ക് എന്ന ഒരു ഡിറ്റക്ടീവ്, മൈക്കിന് തൊട്ടുപിന്നാലെയുണ്ട്. കൂടാതെ മറ്റൊരു മോഷ്ടാവും ഇതേ ലക്ഷ്യത്തിന് പുറകെയുണ്ട്. വേട്ടക്കാരനും, ഇരയും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ, തന്റെ ലക്ഷ്യം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാൻ മൈക്കിന് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ സസ്പെൻസ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ