സിറ്റിസൺ വിജിലാന്റെ
( Citizen Vigilante ) 2026

മൂവി മിറർ റിലീസ് • 798
ഭാഷ ഇംഗ്ലീഷ്
സംവിധാനം Uwe Boll
പരിഭാഷ അർജുൻ ദാസ്
ഴോൺറെ ആക്ഷൻ/ത്രില്ലർ
Rating IMDb 6.0/10

Download Subtitles

DOWNLOAD

Citizen.Vigilante.2026.720p.10bit.WEBRip@MMSubs.srt
(134.4 KB)

Synopsis

ഉവ് ബോൾ സംവിധാനം ചെയ്ത് ആർമി ഹാമർ നായകനായി 2026-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സിറ്റിസൺ വിജിലാന്റെ’ ക്രൊയേഷ്യയിൽ താമസിക്കുന്ന സമ്പന്നനായ ഒരു അമേരിക്കൻ മുൻ സൈനികനായ സാൻഡേഴ്‌സിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സ്ത്രീക്കും കുട്ടിക്കും നേരെ നടക്കുന്ന ക്രൂരമായ അക്രമത്തിൽ നിന്ന് തുടങ്ങുന്ന ചിത്രം, യൂറോപ്യൻ നിയമവ്യവസ്ഥ പൂർണ്ണ പരാജയമാണെന്ന് വിശ്വസിക്കുന്ന നായകനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾക്കും കൊടുംകുറ്റവാളികൾക്കും കോടതികൾ ചെറിയ ശിക്ഷകൾ മാത്രം നൽകുന്നതിൽ പ്രകോപിതനാകുന്ന സാൻഡേഴ്‌സ്, നീതി നടപ്പിലാക്കാൻ സ്വയം ആയുധമെടുക്കുകയും സമൂഹത്തിലെ കുറ്റവാളികളെയും അവരെ സംരക്ഷിക്കുന്ന ജഡ്ജിമാരെയും വേട്ടയാടാൻ തുടങ്ങുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ