| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Luca Guadagnino |
| പരിഭാഷ | അർജുൻ ദാസ് |
| ഴോൺറെ | സ്പോർട്സ്/കോമഡി |
| Rating | IMDb |
ലൂക്ക ഗ്വാഡാഗ്നിനോ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ സ്പോർട്സ് റൊമാന്റിക് ചിത്രമാണ് ‘ചലഞ്ചേഴ്സ്’. ഒരു പരിക്കിനെത്തുടർന്ന് ടെന്നീസ് കളി നിർത്തി കോച്ചായി മാറുകയും, തന്റെ ഭർത്താവായ ആർട്ടിനെ ലോകമറിയുന്ന ഒരു ഗ്രാൻഡ് സ്ലാം ചാമ്പ്യനാക്കി മാറ്റുകയും ചെയ്ത താഷി ഡങ്കൻ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അടുത്തിടെയായി തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ആർട്ടിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി താഷി അവനെ താരതമ്യേന ചെറിയ ഒരു ‘ചലഞ്ചർ’ ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നു.
എന്നാൽ അവിടെ ആർട്ടിന് എതിരാളിയായി നേരിടേണ്ടി വരുന്നത് അവന്റെ പഴയ ഉറ്റസുഹൃത്തും താഷിയുടെ മുൻ കാമുകനുമായ പാട്രിക്കിനെയാണ് 13 വർഷത്തോളം നീളുന്ന ഇവരുടെ ജീവിതത്തിലെ സങ്കീർണ്ണതകളും, ഒരു പ്രണയ ത്രികോണവും വരച്ചുകാട്ടുന്ന ഈ ചിത്രം, മികച്ച പശ്ചാത്തല സംഗീതത്തിന്റെയും സ്ലോ-മോഷൻ ദൃശ്യങ്ങളുടെയും അകമ്പടിയോടെ ഈ മൂന്ന് പേരും തമ്മിലുള്ള മാനസിക സംഘർഷങ്ങളെയും, ടെന്നീസിനെയും വളരെ മനോഹരമായി അവതരിപ്പിക്കുന്നു.