| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Ben Howling, Yolanda Ramke |
| പരിഭാഷ | സോബിൻ |
| ജോണർ | ഹൊറർ |
ബെൻ ഹൗളിംഗും, യോലണ്ട റാംകെയും സംവിധാനം ചെയ്ത ഓസ്‌ട്രേലിയൻ പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഡ്രാമ ചലച്ചിത്രമാണ്, കാർഗോ. മാർട്ടിൻ ഫ്രീമാനാണ് കേന്ദ്ര കഥാപാത്രം.
ഓസ്‌ട്രേലിയൻ ഉൾനാടുകളിൽ, വൈറസ് ബാധയേറ്റ് സോംബിയായി മാറാൻ 48 മണിക്കൂർ മാത്രം ബാക്കിയുള്ള ആൻഡി എന്ന പിതാവ്, തന്റെ കൈക്കുഞ്ഞായ റോസിക്ക് വേണ്ടി സുരക്ഷിതമായ ഒരിടം കണ്ടെത്താൻ നടത്തുന്ന നെട്ടോട്ടമാണ് കഥ. ഈ യാത്രയിൽ, അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്ന തൂമി എന്ന ആദിവാസി പെൺകുട്ടിയുടെ സഹായം തേടാൻ ആൻഡി നിർബന്ധിതനാകുന്നു. പരിമിതമായ സമയത്തിനുള്ളിൽ മകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആൻഡിയുടെ പോരാട്ടമാണ് ചിത്രം പറയുന്നത്.