| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Danny Philippou, Michael Philippou |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ഹൊറർ/മിസ്റ്ററി |
| Rating | IMDb |
അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ട ആൻഡിയും, കാഴ്ചയില്ലാത്ത അവന്റെ അർദ്ധസഹോദരി പൈപ്പറും, ഒരു പുതിയ ജീവിതം തേടി ലോറ എന്ന വളർത്തമ്മയുടെ വീട്ടിലേക്ക് എത്തുന്നു. എന്നാൽ, അവർ കാലുകുത്തിയ നിമിഷം മുതൽ ആ വീടിന്റെ ഓരോ കോണിലും ഒരുതരം നിഗൂഢത തളംകെട്ടി നിൽക്കുന്നത് അവർ തിരിച്ചറിയുന്നു. ലോറയുടെ ഭൂതകാലം, ആ വീട്ടിലെ അസാധാരണമായ സംഭവങ്ങൾ – എല്ലാം അവരെ വല്ലാത്തൊരു ഭയത്തിന്റെ നിഴലിലാക്കുന്നു.
ഓരോ ദിവസവും കൂടുന്ന ഭീകരമായ അനുഭവങ്ങളിലൂടെ, സഹോദരങ്ങൾ ഒരു ഞെട്ടിക്കുന്ന സത്യത്തിലേക്ക് പതിയെ അടുക്കുകയാണ്. ആ വീട്ടിൽ അവരെ കാത്തിരിക്കുന്നത്, വെറും പേടിപ്പെടുത്തുന്ന കാഴ്ചകളല്ല, മറിച്ച് അതിഭീകരമായ ഒരു യാഥാർത്ഥ്യമാണ്. ഈ ഇരുണ്ട വട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ആൻഡിയും പൈപ്പറും നടത്തുന്ന ഹൃദയഭേദകമായ പോരാട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തീവ്രമായ ദുഃഖവും അതിന്റെ ഇരുണ്ട സ്വാധീനവും ഒരു വ്യക്തിയെ എത്രത്തോളം മാറ്റിമറിക്കാമെന്ന് ഈ ചിത്രം ഭയാനകമായ രീതിയിൽ അവതരിപ്പിക്കുന്നു.