ബിഗ് ട്രബിൾ ഇൻ ലിറ്റിൽ ചൈന
( Big Trouble In Little China ) 1986

മൂവി മിറർ റിലീസ് • 786
ഭാഷ ഇംഗ്ലീഷ്
സംവിധാനം John Carpenter
പരിഭാഷ ആദർശ് ബി പ്രദീപ്
ഴോൺറെ കോമഡി/ഫാന്റസി
Rating IMDb 7.2/10

Download Subtitles

DOWNLOAD

Big-Trouble-in-Little-China-1986-1080p-BluRay@MMSubs.srt
(123.63 KB)

Synopsis

​ജോൺ കാർപെന്റർ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ആക്ഷൻ-കോമഡി ചിത്രമാണ് ‘ബിഗ് ട്രബിൾ ഇൻ ലിറ്റിൽ ചൈന’ (Big Trouble in Little China). ട്രക്ക് ഡ്രൈവറായ ജാക്ക് ബർട്ടൺ (കുർട്ട് റസ്സൽ), തന്റെ സുഹൃത്ത് വാങ് ചിയുടെ പച്ചക്കണ്ണുകളുള്ള പ്രതിശ്രുതവധുവായ മിയാവോ യിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. എന്നാൽ സാൻ ഫ്രാൻസിസ്കോയിലെ ചൈനാടൗൺ അധോലോകം ഭരിക്കുന്ന ഡേവിഡ് ലോ പാൻ എന്ന 2000 വർഷം പഴക്കമുള്ള ശാപഗ്രസ്തനായ മന്ത്രവാദി, തന്റെ ശാപം തീർത്ത് മനുഷ്യരൂപം തിരികെ ലഭിക്കാനായി മിയാവോയെ തട്ടിക്കൊണ്ടുപോകുന്നു.

തന്റെ മോഷ്ടിക്കപ്പെട്ട ട്രക്ക് തിരികെ ലഭിക്കാനും സുഹൃത്തിന്റെ വധുവിനെ രക്ഷിക്കാനുമായി ജാക്കും വാങും അഭിഭാഷകയായ ഗ്രേസി ലോ, മാന്ത്രികശക്തിയുള്ള എഗ് ഷെൻ എന്നിവരുടെ സഹായത്തോടെ ചൈനാടൗണിന്റെ നിഗൂഢമായ അധോലോകത്തേക്ക് ഒരു വലിയ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് ഇതിവൃത്തം. മന്ത്രവാദം, ഗാംഗ് വാറുകൾ, മാർഷ്യൽ ആർട്സ്, കോമഡി എന്നിവയെല്ലാം മികച്ച രീതിയിൽ കോർത്തിണക്കിയ ഈ ചിത്രം യാതൊരുവിധ 18+ രംഗങ്ങളുമില്ലാതെ കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന ഒരു മികച്ച എന്റർടെയ്നറാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ