ബെസ്റ്റ് വിഷസ് റ്റു ഓൾ
( Best Wishes To All ) 2023

മൂവിമിറർ റിലീസ് - 652

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ജാപ്പനീസ്
സംവിധാനം Yûta Shimotsu
പരിഭാഷ അനൂപ് പി സി
ജോണർ ഹൊറർ

6.1/10

യുവ സംവിധായകൻ യൂട്ട ഷിമോട്സു സംവിധാനം ചെയ്ത ഒരു ജാപ്പനീസ് ഫോൾക്ക് ഹൊറർ മൂവിയാണ് ബെസ്റ്റ് വിഷസ് റ്റു ആൾ. ഒരാളുടെ സന്തോഷം മറ്റൊരാളുടെ ദുരിതത്തെ ആശ്രയിച്ചിരിക്കുമെന്ന ഭീകരമായ സന്ദേശമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെക്കുന്നത്.

ടോക്കിയോയിൽ നിന്നുള്ള ചെറുപ്പക്കാരിയായ ഒരു നഴ്സിംഗ് വിദ്യാർത്ഥി അവളുടെ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും അടുത്തേക്ക് തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്നു.പക്ഷേ അവരുടെ പെരുമാറ്റം അവൾക് വളരേ വിചിത്രമായി തോന്നുന്നു കൂടാതെ അവൾ താമസിക്കുന്ന വീട്ടിലെ മുകളിലെ മുറിയിൽനിന്നും വിചിത്രമായ ചില ശബ്ദങ്ങൾ അവൾ കേൾക്കുന്നു. ഇതിനുപിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനായി അവളിറങ്ങിത്തിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ