ബെയർഫൂട്ട്
( Barefoot )2014

മൂവിമിറർ റിലീസ് - 661

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Andrew Fleming
പരിഭാഷ അനൂപ് അശോക്
ജോണർ റൊമാന്റിക്/ഡ്രാമ

6.5/10

സമ്പന്നമായ ഒരു കുടുംബത്തിലെ വഴിതെറ്റിപ്പോയ അംഗവും, ചൂതാട്ടം കാരണം കടക്കെണിയിലായ ആളുമാണ് ജേ വീലർ. പ്രൊബേഷനിലായിരിക്കെ, ഒരു മാനസികാരോഗ്യ ആശുപത്രിയിൽ തൂപ്പുകാരനായി ജോലി ചെയ്യുകയാണ് ജേ. കടം കൊടുത്തവരുടെ ഭീഷണി സഹിക്കവയ്യാതെ, തന്റെ കടങ്ങൾ വീട്ടാൻ സമ്പന്നരായ മാതാപിതാക്കളുടെ സഹായം തേടാൻ അവൻ തീരുമാനിക്കുന്നു. ഇതിനായി, തന്റെ അനുജന്റെ വിവാഹത്തിന് വീട്ടിലേക്ക് പോകുന്നതും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റൊമാൻ്റിക് കോമഡി വിഭാഗത്തിൽപ്പെട്ട സിനിമയായതുകൊണ്ട്, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്കും പ്രണയരംഗങ്ങൾക്കും ഊന്നൽ നൽകുന്ന മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും സിനിമാറ്റിക് അനുഭവത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ