ബാർബേറിയൻ
( Barbarian ) 2022

മൂവി മിറർ റിലീസ് • 638
ഭാഷ ഇംഗ്ലീഷ്
സംവിധാനം Zach Cregger
പരിഭാഷ ജസീം ജാസി
ഴോൺറെ ഹൊറർ/മിസ്റ്ററി
Rating IMDb 7/10

Download Subtitles

DOWNLOAD

Barbarian.2022.1080p@MMSubs.srt
(135.93 KB)

Synopsis

ഒരു ജോബ് ഇന്റർവ്യൂവിനായി ഡെട്രോയിറ്റിലെ ബ്രൈറ്റ്മൂറിൽ എത്തുന്ന ടെസ് മാർഷൽ എന്ന യുവതിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ഓൺലൈനിൽ ബുക്ക് ചെയ്ത ഒരു വീട്ടിൽ അവൾ താമസിക്കാൻ എത്തുന്നു. എന്നാൽ, അപ്രതീക്ഷിതമായി അവിടെ മറ്റൊരു പുരുഷൻ, കീത്ത്, താമസിക്കുന്നുണ്ടെന്ന് അവൾ മനസ്സിലാക്കുന്നു. അർദ്ധരാത്രിയിൽ എത്തിയതിനാൽ മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാതെ ടെസ് അതേ വീട്ടിൽ താമസിക്കാൻ തീരുമാനിക്കുന്നു.
തുടക്കത്തിൽ വളരെ സൗഹൃദപരമായി പെരുമാറുന്ന കീത്ത് പിന്നീട് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. എന്നാൽ, ഇതിനെക്കാൾ ഭയാനകമായ കാര്യങ്ങൾ ആ വീട്ടിലുണ്ടെന്ന് ടെസ് പതിയെ തിരിച്ചറിയുന്നു.

ഈയിടെ ഏറെ ജനപ്രീതി നേടിയ വെപ്പൺസ്എന്ന സിനിമയുടെ സംവിധായകനായ സക്കറിയ ക്രെഗ്ഗറുടെ ആദ്യ സിനിമയാണ് ബാർബേറിയൻ. ഈ സിനിമയുടെ കഥാതന്തു പല പ്രേക്ഷകർക്കും അപ്രതീക്ഷിതമായിരിക്കും. സാധാരണ ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ, കാഴ്ചക്കാരുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ബാർബേറിയൻ മുന്നോട്ട് പോകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ