ബാരാമുള്ള
( Baramulla ) 2025

മൂവി മിറർ റിലീസ് • 676
ഭാഷ ഹിന്ദി
സംവിധാനം Aditya Suhas Jambhale
പരിഭാഷ അനൂപ് പി സി
ഴോൺറെ മിസ്റ്ററി/ഹൊറർ/ത്രില്ലർ
Rating IMDb 7/10

Download Subtitles

DOWNLOAD

Baramulla.2025.720p.WEBRip@MMSubs.srt
(113.04 KB)

Synopsis

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയ ഈ ചിത്രം ഒരു മാജിക് ഷോയ്ക്കിടെ ഷുഹൈബ് എന്ന കുട്ടിയെ കാണാതാകുന്നതോട് കൂടിയാണ് ആരഭിക്കുന്നത്. ഇതൊരു സാധാരണ കിഡ്നാപ്പാണെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും, പുതിയതായി ചാർജ്ജെടുത്ത DSP റിദ്ധ്വാൻ സയിദ് നടത്തുന്ന അന്വേഷണം എത്തിച്ചേരുന്നത് ഭയപ്പെടുത്തുന്ന ചില സത്യങ്ങളിലേക്കാണ്. മോചനദ്രവ്യം ആവശ്യപ്പെടാത്തതുകൊണ്ട് തന്നെ ഇതിന് പിന്നിൽ മറ്റെന്തൊക്കയോ ഉണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു.

വെറുമൊരു ഹൊറർ ചിത്രത്തിനപ്പുറം കശ്മീരിലെ ജനങ്ങളുടെ യഥാർത്ഥ ജീവിതവും, വേദനകളും ഈ ചിത്രം പ്രമേയമാക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനൊപ്പം സ്വന്തം വീട്ടിൽ നടക്കുന്ന അമാനുഷിക സംഭവങ്ങളെയും മകളുമായുള്ള പ്രശ്നങ്ങളെയും റിദ്ധ്വാന് നേരിടേണ്ടി വരുന്നു. ആദിത്യ ജംബാലെ ഒരുക്കിയ ഈ ചിത്രം, മികച്ച തിരക്കഥയും,കാശ്മീരിന്റെ സൗന്ദര്യത്തിന്റെ മനോഹരമായ അവതരണവും കൊണ്ട് സമീപകാലത്തെ നല്ലൊരു ഹിന്ദി ഹൊറർ ത്രില്ലർ അനുഭവമാണ് സമ്മാനിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ