ബറാക്ക
( Baraka ) 1992

മൂവി മിറർ റിലീസ് • 613
ഭാഷ Non Language
സംവിധാനം Ron Fricke
പരിഭാഷ അനൂപ് പി സി
ഴോൺറെ ഡോക്യുമെന്ററി
Rating IMDb 8.5/10

Download Subtitles

DOWNLOAD

Baraka.1992.1080p.BluRay@MMSubs.srt
(21.88 KB)

Synopsis

 

ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളിലെ കാഴ്ചകളിലൂടെയാണ് “ബരാക്ക” എന്ന ഡോക്യൂമെന്ററി സഞ്ചരിക്കുന്നത്. മനുഷ്യൻ കൈകടത്താത്ത പ്രകൃതിയുടെ മനോഹാരിതയും, പുരാതന സംസ്കാരങ്ങളുടെ അവശേഷിപ്പുകളും, ആധുനിക നഗരങ്ങളുടെ തിരക്കും, വ്യവസായവൽക്കരണത്തിൻ്റെ പാരിസ്ഥിതിക ആഘാതങ്ങളും, ദാരിദ്ര്യവും ആത്മീയതയും ഒരേപോലെ ചിത്രീകരിക്കുന്നു. അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ നേർക്കാഴ്ചകൾ, ക്യാമറയുടെ വിസ്മയിപ്പിക്കുന്ന ചലനങ്ങളിലൂടെയും എഡിറ്റിംഗിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ടിബറ്റൻ സന്യാസിമാരുടെ പ്രാർത്ഥനകൾ, ആഫ്രിക്കൻ ഗോത്രങ്ങളുടെ നൃത്തങ്ങൾ, ജപ്പാനിലെ മെട്രോ നഗരങ്ങളിലെ തിരക്ക്, ഈജിപ്തിലെ പിരമിഡുകൾ, ആമസോൺ മഴക്കാടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ദൃശ്യങ്ങളാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. സംഭാഷണങ്ങളോ വിവരണങ്ങളോ ഇല്ലാത്തതിനാൽ, ഓരോ കാഴ്ച്ചയും പ്രേക്ഷകൻ്റെ വ്യക്തിപരമായ വ്യാഖ്യാനങ്ങൾക്കും ചിന്തകൾക്കും ഇടം നൽകുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ