ഭാഷ | Arabic, Kurdish |
സംവിധാനം | Sahim Omar Kalifa |
പരിഭാഷ | അനൂപ് പി സി |
ജോണർ | War/Drama |
അടുത്ത ഓസ്കാറിലേക്കുള്ള ഇറാഖിന്റെ ഒഫീഷ്യൽ സബ്മിഷൻ. യുദ്ധാനന്തര ഇറാഖിൽ നിലനിൽപ്പിനായി പോരാടുന്ന ഹമൗദി എന്ന ബാലന്റെയും, അവന്റെ കുടുംബത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ബാഴ്സലോണ ഫുട്ബോൾ ക്ലബ് ഫാനും സർവ്വോപരി ഒരു മെസ്സി ആരാധകനുമായ ഹമൗദിക്ക് ബാഗ്ദാദിൽ വെച്ചു നടന്ന ഒരു തീവ്രവാദി ആക്രമണത്തിൽ ഒരു കാല് നഷ്ടപ്പെടുന്നു. മെസ്സിയെപ്പോലെ വലിയൊരു കളിക്കാരൻ ആകണമെന്ന് ആഗ്രഹിച്ച ഹമൗദിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ആഘാതം.
ഒറ്റക്കാല് വെച്ചുകൊണ്ടുള്ള ഹമൗദിയുടെ അതിജീവനത്തിന്റെയും, വികാരപരമായ കുടുംബ ബന്ധങ്ങളുടെയും നേർക്കാഴ്ച്ചകളാണ് ബാഗ്ദാദ് മെസ്സി എന്ന ചലച്ചിത്രം. യുദ്ധവും, അധിനിവേശവും,ജാതി വ്യവസ്തകളും എങ്ങനെ ഒരു രാജ്യത്തെ തകർക്കുന്നുവെന്നും, ഫുട്ബോൾ എന്ന വികാരം ഒരു മനുഷ്യന്റെ മാനസിക സ്ഥിതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും സംവിധായകൻ സഹീം ഒമർ ഖലീഫ നമുക്ക് കാണിച്ചുതരുന്നു.
©️