| ഭാഷ | ഇംഗ്ലീഷ്, ഹീബ്രു, അറബിക് |
| സംവിധാനം | Mike Burstyn |
| പരിഭാഷ | അനന്തു ഏ ആർ |
| ജോണർ | വാർ/ഡ്രാമ |
1967-ലെ ആറുദിന യുദ്ധത്തിന് ശേഷം, വെടിനിർത്തൽ നിലവിൽ വന്നതിന്റെ പിറ്റേന്ന് സിനായ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു യുഎൻ പോസ്റ്റിൽ വെച്ച് ഒരു ഇസ്രായേലി സർജന്റും ഒരു ഈജിപ്ഷ്യൻ സൈനികനും കണ്ടുമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം. തുടർന്നുള്ള വെടിവയ്പ്പിൽ, ഇരുവരും ഉപേക്ഷിക്കപ്പെട്ട ആ പോസ്റ്റിനുള്ളിൽ കുടുങ്ങുന്നു. പുറത്ത്, വിജയിയെ കാത്ത് സർജന്റിന്റെ ജീപ്പ് കിടക്കുന്നു. അതിജീവനമാണ് ഇരു സൈനികരുടെയും ഏക ലക്ഷ്യം.
ചുരുക്കത്തിൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, വിഭിന്ന രാജ്യങ്ങളിൽ നിന്നുള്ള രണ്ടു ശത്രുക്കൾ അതിജീവനത്തിനായി ഒരുമിച്ച് നിൽക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര വിഷയം.