| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Mark Pellington |
| പരിഭാഷ | ജസീം ജാസി |
| ഴോൺറെ | പൊളിറ്റിക്കൽ ത്രില്ലർ |
| Rating | IMDb |
തീവ്രവാദത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ഒരു യൂണിവേഴ്സിറ്റി പ്രൊഫസറാണ് മൈക്കിൾ ഫാരഡേ. എഫ്.ബി.ഐ. ഏജന്റായ അദ്ദേഹത്തിന്റെ ഭാര്യ ഒരു തീവ്രവാദി ആക്രമണത്തിനിടെ മരിച്ചതിന്റെ ദുഃഖത്തിൽ നിന്ന് മൈക്കിൾ പൂർണ്ണമായി മോചിതനായിട്ടില്ല. മൈക്കിളും മകനും താമസിക്കുന്ന അതേ തെരുവിൽ പുതിയ അയൽക്കാരായി ലാംഗ് കുടുംബം വരുന്നു. തുടക്കത്തിൽ സൗഹൃദത്തിലായിരുന്നെങ്കിലും, ഒലിവർ ലാംഗിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചില സംശയങ്ങൾ മൈക്കിളിനുണ്ടാവുന്നു. ഒലിവർ പറയുന്ന കാര്യങ്ങളിലും അയാളുടെ സ്വഭാവത്തിലും മൈക്കിൾ ചില പൊരുത്തക്കേടുകൾ ശ്രദ്ധിക്കുന്നു. രാജ്യത്തെ ഭീകരാക്രമണങ്ങൾ ഒറ്റപ്പെട്ട വ്യക്തികൾ നടത്തുന്നതല്ലെന്നും അതിനുപിന്നിൽ ഒരു വലിയ ശൃംഖലയുണ്ടെന്നുമുള്ള മൈക്കിളിന്റെ വിശ്വാസം കാരണം, ലാംഗ് ദമ്പതികളെക്കുറിച്ച് അയാൾ രഹസ്യമായി അന്വേഷിക്കാൻ തുടങ്ങുന്നു.
1999 ൽ പുറത്തിറങ്ങിയ തീവ്രവാദത്തെക്കുറിച്ചുള്ള ഒരു ത്രില്ലർ സിനിമയാണ് ആർലിംഗ്ടൺ റോഡ് (Arlington Road). പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുന്ന ഒരു ക്ലൈമാക്സ് ആണ് ഈ സിനിമക്കുള്ളത്.