| ഭാഷ | ജോർജിയൻ |
| സംവിധാനം | Dea Kulumbegashvili |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | പൊളിറ്റിക്കൽ ഡ്രാമ |
| Rating | IMDb |
ജോർജിയൻ സംവിധായികയായ ഡെയാ കുലുംബെഗാഷ്‌വിലി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് ‘ഏപ്രിൽ’. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും, മിഡ്‌വൈഫുമായ നിന എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.
പ്രസവത്തിനിടെ കുഞ്ഞ് മരിക്കുന്ന ഒരു സംഭവം നീനയുടെ ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സംഭവത്തെ തുടർന്ന് നീനയ്ക്ക് ഒരു അന്വേഷണം നേരിടേണ്ടി വരുന്നു. ഔദ്യോഗികമായി ആശുപത്രിയിൽ പ്രസവമെടുക്കുന്നതിനൊപ്പം, ഗ്രാമങ്ങളിലെ പാവപ്പെട്ട സ്ത്രീകൾക്കായി നീന രഹസ്യമായി അബോർഷൻ ചെയ്തു കൊടുക്കുന്നുണ്ട്. ഈ അബോർഷനുകൾ നിയമവിരുദ്ധവുമാണ്. കുഞ്ഞ് മരിച്ച സംഭവത്തിന് പിന്നിൽ നീനയുടെ ഈ രഹസ്യപ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടോ എന്നും മറ്റുമുള്ള അന്വേഷണങ്ങളും മറ്റുമാണ് കഥാതന്തു.
സാമൂഹികമായ ഒറ്റപ്പെടലും സ്ത്രീകളുടെ സ്വയം നിർണ്ണയാവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വളരെ പരുക്കൻ യാഥാർത്ഥ്യങ്ങളെ, യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അവതരിപ്പിക്കുന്ന രീതിയാണ് ഈ സിനിമ പിന്തുടരുന്നത്. നീനയുടെ ആന്തരിക സംഘർഷങ്ങളും ഒറ്റപ്പെടലും സിനിമയിൽ ഉടനീളം കാണാം.
ഈ സിനിമ അതിന്റെ വിഷയത്തിന്റെ ഗൗരവം കൊണ്ടും സംവിധാന ശൈലിയുടെ പ്രത്യേകത കൊണ്ടും നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.