അൻപേ ശിവം (Anbe Shivam)

മൂവിമിറർ റിലീസ് - 418

പോസ്റ്റർ : അതുൽ പി വി
ഭാഷ തമിഴ്
സംവിധാനം Sundar C
പരിഭാഷ അനന്ദു എ അർ
ജോണർ കോമഡി/ഡ്രാമ

8.6/10

റിലീസായ സമയത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ തിയറ്ററിൽ പരാജയം നേരിടുകയും, പിന്നീട് തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയ കമൽഹാസന്റെ മനോഹരമായ സൃഷ്‌ടിയാണ് അൻപേ ശിവം. തന്റേതല്ലാത്ത മറ്റാരുടെ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാത്ത, വളരെ സ്വാർത്ഥനായ അൻപരസിന്റെ മുന്നിലേക്ക് വളരെ യാദൃശ്ചികമായി നല്ലശിവയെന്ന കമ്മ്യൂണിസ്റ്റുകാരൻ കടന്നു വരുന്നതും, അയാളുമായുള്ള ഇടപെടലിലൂടെ അൻപരസിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. അമ്പലത്തിലും പള്ളികൾക്കുമുള്ളിലല്ല ദൈവമിരിക്കുന്നതെന്നും അത് നമ്മുടെ മുന്നിൽ കാണുന്ന മനുഷ്യർക്കിടയിൽ ആണെന്നുള്ള മഹത്തായ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉലകനായകന്റെ ശക്തമായ എഴുത്തിന് സാധിച്ചിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിന്റെയും, മാധവന്റെയും, നാസറിന്റെയും അഭിനയവും എടുത്ത് പറയേണ്ടതു തന്നെയാണ്. വിദ്യാസാഗറിന്റെ സംഗീതവും, സുന്ദർ സിയുടെ ആവിഷ്‌കരണവും എക്കാലത്തും സിനിമാപ്രേമികൾക്ക് ഒരു എക്സ്പീരിയൻസ് തന്നെയാണ്.
നല്ലൊരു കലാസൃഷ്ടിയുടെ ശരിക്കുമുള്ളൊരു ആസ്വാദകർ വരുന്നത് ചിലപ്പോൾ വരും തലമുറയിലായിരിക്കാമെന്ന പത്മരാജന്റെ വാക്കുകൾക്ക് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.
ഇന്ത്യൻ സിനിമയുടെ GOAT ഉലകനായകന് മൂവിമിററിന്റെ പിറന്നാൾ സമ്മാനം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ