| ഭാഷ | ഡാനിഷ് |
| സംവിധാനം | Susanne Bier |
| പരിഭാഷ | സതീഷ് ഗോപാൽ |
| ഴോൺറെ | ത്രില്ലർ/ഡ്രാമ |
| Rating | IMDb |
ഡിറ്റക്ടീവായ ആൻഡ്രിയാസ് തന്റെ ജോലിക്കിടയിലാണ് മയക്കുമരുന്നിന് അടിമകളായ ദമ്പതികളുടെ വീട്ടിലെത്തുന്നത്. നരകതുല്യമായ ആ ചുറ്റുപാടിൽ, ആരും നോക്കാനില്ലാതെ കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ അയാൾ അവിടെ കാണുന്നു. നിയമത്തിന്റെ നൂലാമാലകൾ കാരണം ആ കുഞ്ഞിനെ അവിടെ നിന്നും രക്ഷിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. സ്വന്തം വീട്ടിൽ സുരക്ഷിതമായി വളരുന്ന അതേപ്രായത്തിലുള്ള തന്റെ മകനെ കാണുമ്പോൾ, ആ കുഞ്ഞിന്റെ അവസ്ഥ അയാളെ സങ്കടപ്പെടുത്തുന്നു.
എന്നാൽ ഒരു രാത്രി ആൻഡ്രിയാസിന്റെ ജീവിതത്തെ തകിടം മറിക്കുന്ന ഒരു ദുരന്തം സംഭവിക്കുന്നു. ആ ഒരൊറ്റ നിമിഷം അയാളെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു തീരുമാനത്തിലേക്ക് നയിക്കുകയാണ്. താൻ വിശ്വസിക്കുന്ന നീതിക്കും നിയമത്തിനും അപ്പുറം, വൈകാരികമായ ഒരു വലിയ ചതിക്ക് അയാൾ മുതിരുന്നു. ആൻഡ്രിയാസ് എന്ന കഥാപാത്രത്തെ നിക്കോളാസ് കോസ്റ്റർ-വാൾഡൗ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ വെളിപ്പെടുന്ന സത്യങ്ങൾ പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ്. ഇമോഷണല്‍ ത്രില്ലർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.
©️