| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Rebecca Zlotowski |
| പരിഭാഷ | സുമന്ദ് മോഹൻ |
| ഴോൺറെ | ക്രൈം/ഡ്രാമ |
| Rating | IMDb |
പ്രശസ്ത മനോരോഗവിദഗ്ദ്ധയായ ലിലിയൻ സ്റ്റൈനറുടെ ജീവിതത്തിലൂടെയാണ് ഈ മിസ്റ്ററി ത്രില്ലർ ചിത്രം വികസിക്കുന്നത്. തന്റെ പക്കൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയുടെ അപ്രതീക്ഷിത മരണം ലിലിയനെ വല്ലാതെ അസ്വസ്ഥയാക്കുന്നു. അത് വെറുമൊരു മരണമല്ലെന്നും അതിന് പിന്നിൽ കൊലപാതകമാണെന്നും ഉറച്ചു വിശ്വസിക്കുന്ന അവർ, ഔദ്യോഗിക സംവിധാനങ്ങളെ കാത്തുനിൽക്കാതെ സ്വന്തം നിലയിൽ ഒരു അന്വേഷണത്തിന് മുതിരുന്നതാണ് സിനിമയുടെ ഇതിവൃത്തം.
റെബേക്ക സ്ലോട്ടോവ്സ്കി സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രത്തിൽ ഹോളിവുഡ് താരം ജോഡി ഫോസ്റ്ററാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ലിലിയൻ സ്റ്റൈനറുടെ വൈകാരിക സംഘർഷങ്ങളും അന്വേഷണ വഴിയിലെ ദുരൂഹതകളും മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. മികച്ച നടിക്കുള്ള ലൂമിയർ അവാർഡ് നാമനിർദ്ദേശം നേടിയ ആദ്യ അമേരിക്കൻ താരം എന്ന ഖ്യാതിയും ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ജോഡി ഫോസ്റ്റർ സ്വന്തമാക്കി.