| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Jean-Loup Felicioli |
| പരിഭാഷ | സീനത്ത് അറയ്ക്കൽ |
| ഴോൺറെ | ആനിമേഷൻ/അഡ്വെഞ്ചർ |
| Rating | IMDb |
തന്റെ പിതാവിന്റെ കൊലപാതകത്തെത്തുടർന്ന് മാനസികാഘാതത്തിലായ സോയി എന്ന കൊച്ചു പെൺകുട്ടിയുടെ വളർത്തുമൂച്ചയാണ് ഡിനോ. പകൽ സമയം സോയിയുടെ കൂടെ കഴിയുന്ന ഡിനോ, രാത്രിയിൽ നിക്കോ എന്ന ഒരു കള്ളന്റെ സഹായിയായി പ്രവർത്തിക്കുന്ന രസകരമായ ഒരു ഇരട്ട ജീവിതമാണ് നയിക്കുന്നത്. ഒരു രാത്രി ഡിനോയെ പിന്തുടർന്നു പോകുന്ന സോയി, തന്റെ പിതാവിനെ കൊലപ്പെടുത്തിയ വിക്ടർ കോസ്റ്റ എന്ന ഗുണ്ടാത്തലവന്റെ അപകടകരമായ പദ്ധതികളെക്കുറിച്ച് അറിഞ്ഞിടത്താണ് കഥ നിർണ്ണായകമായ വഴിത്തിരിവിലേക്ക് എത്തുന്നത്. 2010-ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ആനിമേറ്റഡ് ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.