ദി ഡിസപ്പിയറൻസ് ഓഫ് ജോസഫ് മെംഗലെ
( The Disappearance Of Josef Mengele ) 2025

മൂവി മിറർ റിലീസ് • 793
ഭാഷ ജർമ്മൻ
സംവിധാനം Kirill Serebrennikov
പരിഭാഷ അനൂപ് പി സി
ഴോൺറെ ബയോഗ്രാഫി & ഡ്രാമ
Rating IMDb 6.9/10

Download Subtitles

DOWNLOAD

The-Disappearance-Of-Josef-Mengele-2025.WEBRip@MMSubs.srt
(183.46 KB)

Synopsis

ഒലിവിയർ ഗ്വേസിന്റെ 2017-ലെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കി സിറിൽ സെറെബ്രെന്നിക്കോവ് സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ ജർമ്മൻ ഹിസ്റ്റോറിക്കൽ -ഡ്രാമാ സിനിമയാണ് ‘ദി ഡിസപ്പിയറൻസ് ഓഫ് ജോസഫ് മെംഗലെ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വിചാരണകളിൽ നിന്നും രക്ഷപ്പെട്ട് ദക്ഷിണ അമേരിക്കയിലേക്ക് ഒളിച്ചോടുന്ന ഓഷ്വിറ്റ്സിലെ ക്രൂരനായ നാസി ഡോക്ടർ ജോസഫ് മെംഗെലെയുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. പ്രശസ്ത നടൻ അഗസ്റ്റ് ഡീൽ ആണ് ‘മരണത്തിന്റെ മാലാഖ’ എന്നറിയപ്പെട്ടിരുന്ന ഈ കുപ്രസിദ്ധ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുൻ SS ഉദ്യോഗസ്ഥരുടെ സഹായത്തോടെ അർജന്റീന, പരാഗ്വേ, ബ്രസീലിയൻ കാടുകൾ എന്നിവിടങ്ങളിലായി അയാൾ നയിക്കുന്ന ഒളിവുജീവിതവും, അയാളുടെ മാനസിക സംഘർഷങ്ങളുമാണ് സംവിധായകൻ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.​ഈ ഒളിവുജീവിതത്തിനിടയിൽ തന്റെ രണ്ടാം ഭാര്യ മാർത്തയുമായുള്ള ബന്ധവും, വർഷങ്ങൾക്ക് ശേഷം തന്നെ തേടിയെത്തുന്ന മകൻ റോൾഫുമായുള്ള കൂടിക്കാഴ്ചയും സിനിമ വരച്ചുകാട്ടുന്നു. ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ താൻ ചെയ്ത ക്രൂരതകളെയും പരീക്ഷണങ്ങളെയും ന്യായീകരിക്കാൻ ശ്രമിക്കുന്ന മെൻഗെലെ, മകനുമുന്നിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തന്റെ ഭൂതകാലത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാകുന്നതാണ് ഈ സിനിമയുടെ പ്രധാന പ്രമേയം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ