7 വിമൻ ആൻഡ് എ മർഡർ (7 Women And A Murder) 2021

മൂവിമിറർ റിലീസ് - 393

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇറ്റാലിയൻ
സംവിധാനം Alessandro Genovesi
പരിഭാഷ അനന്തു എ.ആർ
ജോണർ കോമഡി/മിസ്റ്ററി/ക്രൈം

5.4/10

പടുകൂറ്റൻ ബംഗ്ലാവിലെ സസ്‌പെൻസുകൾ നിറഞ്ഞ ഒരു ക്രിസ്മസ് രാത്രി. നാട്ടിലെ ധനികനായ ഒരു വ്യാപാരിയുടെ ഭാര്യയും, മക്കളും, അമ്മായിമ്മയും, ഭാര്യസഹോദരരിയും, കാമുകിയും, വേലക്കാരിയുമെന്നിങ്ങനെ 7 സ്ത്രീകൾ ആ രാത്രി ആ വലിയ വീട്ടിൽ ഒന്നിക്കുന്നു. എല്ലാവർക്കും ആ ക്രിസ്‌മസ്‌ രാത്രിയിൽ അറിയേണ്ടത് ഒരൊറ്റ കാര്യം മാത്രം, ആ വീട്ടിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു, തങ്ങളിൽ ഒരാളാണ് കൊലയാളി, അത് ആരാണ്? എന്തിനാണ്?. സിനിമയുടെ പ്ലോട്ട് തന്നെ ഏതൊരു ത്രില്ലർ പ്രേമിയേയും പെട്ടെന്ന് ആകർഷിക്കും. അതാണ് 2021ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ കോമഡി ക്രൈം ത്രില്ലറായ 7 വിമൻ ആൻഡ് എ മർഡർ. മഞ്ഞു പെയ്യുന്ന ആ രാത്രിയിലെ 7 പേരിൽ ആരാണ് കൊലയാളി എന്നുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ ആയിരുന്നിട്ടു കൂടി, സ്ത്രീകളുടെ സ്വതസിദ്ധമായ കുശുമ്പ്, പരദൂഷണം എന്നിവയിലൂന്നി ഓരോ രംഗവും ഹ്യൂമറസ് ആക്കുന്നതിൽ സംവിധായകൻ തീർത്തും വിജയിച്ചിട്ടുമുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ