ഭാഷ | സ്പാനിഷ് |
സംവിധാനം | Juan Carlos Maneglia |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ & അനൂപ് പി.സി |
ജോണർ | ത്രില്ലെർ |
2012 ഇൽ റിലീസ് ചെയ്ത പരാഗ്വയെയിൽ നിന്നുള്ള ഒരു സ്പാനിഷ് ക്രൈം ത്രില്ലറാണ് 7 ബോക്സസ്.
ആധുനിക ലോകത്തെപ്പറ്റി യാതൊരു അറിവുമില്ലാത്ത ചന്തയിൽ കൈവണ്ടി വലിക്കുന്ന വിക്റ്റർ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ തുടങ്ങുന്നത്. ക്യാമറയുള്ള ഒരു മൊബൈൽ ജീവിതലക്ഷ്യമായി കണ്ടിരുന്ന അവനു മുന്നിലേക്ക് പോലീസ് റെയ്ഡിൽ നിന്നും ഒഴിവാക്കാൻ അധോലോകം കിണഞ്ഞു ശ്രമിക്കുന്ന 7പെട്ടികൾ എത്തുന്നു. പെട്ടി സൂക്ഷ്‌മമായി കൈകാര്യം ചെയ്യുന്നതിന് കൂലിയായി അവന് 100ഡോളറിന്റെ പകുതി കീറിയ നോട്ട് അഡ്വാൻസ് ആയി ലഭിക്കുകയും ചെയ്യുന്നു. ബാക്കി പണത്തിനായി അവനാ ജോലി മുഴുമിപ്പിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പെട്ടിക്കുള്ളിൽ എന്താണ്?… അവന് തന്റെ ജോലി പൂർത്തിയാക്കാൻ സാധിക്കുമോയെന്നുള്ള പ്രേക്ഷകരുടെ ആകാംക്ഷയാണ് മുഖ്യ ആകർഷണം. ഓരോ നിമിഷവും അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ സമ്മാനിക്കുന്ന ഈ സിനിമ പരാഗ്വയുടെ എക്കാലത്തെയും വലിയ വാണിജ്യ വിജയവും, അന്താരാഷ്ട്ര ബഹുമതികൾ നേടിയ കലാമൂല്യമുള്ള സൃഷ്ടിയും കൂടിയായിരുന്നു.