ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജൊഹാനാസ് റോബെർട്സ് |
പരിഭാഷ | പ്രണവ് രാജ്. വി എം |
ജോണർ | സർവൈവൽ/ഹൊറർ |
2017 ൽ പുറത്തിറങ്ങിയ 47 മീറ്റർ ഡൗൺ എന്ന ചിത്രത്തിന്റെ സീക്വൽ ആയി ജോഹനസ് റോബർട്ട്സിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 47 മീറ്റർ ഡൗൺ: അൺ കേജ്ഡ്, സീക്വൽ ആണെങ്കിലും മുൻ ചിത്രത്തിന്റെ തുടർച്ചയോ അതുമായി ബന്ധിപ്പിക്കുന്ന യാതൊന്നും ഈ സിനിമയിൽ ഇല്ലാത്തതിനാൽ മുൻ ചിത്രം കണ്ടിട്ടില്ലാത്തവർക്കും സംശയം കൂടാതെ ഇത് കാണാൻ കഴിയും
കൗമാര പ്രായക്കാരായ മിയയും സാഷയും സ്റ്റെപ്പ് സിസ്റ്റേഴ്‌സ് ആണ്, എന്നാൽ മെക്സിക്കോയിലെ പുതിയ സ്കൂളുമായും തന്റെ സഹോദരി സാഷയോടും പൊരുത്തപ്പെടാൻ മിയക്കു കഴിയുന്നില്ല. അതിനാൽ അവരുടെ മാതാപിതാക്കൾ രണ്ടുപേരും ഒന്നിച്ചുള്ള ഒരു യാത്രക്ക് വിടുന്നു എന്നാൽ സാഷയുടെ കൂട്ടുകാരികളായ അലക്‌സയും നിക്കോളും അവരോടൊപ്പം ഒരു രഹസ്യ തടാകത്തിൽ പോകാൻ ഇരുവരെയും പ്രേരിപ്പിക്കുന്നു. അവിടെ സ്കൂബാ ഗിയറുകൾ കണ്ട അവർ കേവ് ഡൈവിംഗ് ചെയ്യാൻ തീരുമാനിക്കുന്നു. ഗുഹക്കുള്ളിൽ വെച്ച് നിക്കോൾ അബദ്ധത്തിൽ ഒരു കല്ലിൽ തട്ടുന്നതോടെ അവർ വന്ന ഗുഹാ കവാടം തകരുന്നു.അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ അവർക്ക് അന്ധരായ നരഭോജി സ്രാവുകളെ നേരിടേണ്ടി വരുന്നു. അതിൽ നിന്നും അവർക്ക് രക്ഷപെടാൻ പറ്റുമോ എന്നതാണ് ബാക്കി ചിത്രം പറയുന്നത്.