ഭാഷ | ഗുജറാത്തി |
സംവിധാനം | നൈതീക് റാവൽ |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ഹൊറർ |
നൈതീക് റാവൽ കഥയെഴുതി സംവിധാനം ചെയ്ത്
ഒന്നേമുക്കാൽ മണിക്കൂറോളം ഒരു കട്ട് പോലുമില്ലാതെ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ചു 2019ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രമാണ് 47 ധൻസുഖ് ഭവൻ. 6 തലമുറകളോളം പഴക്കമുള്ള 47 ധൻസുഖ് ഭവൻ എന്ന തറവാട്ട് വീട് എത്രയും പെട്ടെന്ന് വിൽക്കണമെന്ന ലക്ഷ്യവുമായാണ് സഹോദരങ്ങളായ റിഷിയും ധവാലും റിഷിയുടെ സുഹൃത്ത് ശ്യാമും നഗരത്തിൽ നിന്ന് ആ വീട്ടിലേക്ക്
എത്തുന്നത്. പഴയ വീട്ടുപകരണങ്ങൾ മാറ്റുന്നതിന് വേണ്ടി അന്ന് രാത്രി അവർക്കവിടെ തങ്ങേണ്ടി വരുന്നു. കറണ്ട് ഇല്ലാത്തതിനാൽ റീചാർജബിൾ ബാറ്ററി വാങ്ങാൻ ശ്യാം പുറത്ത് പോകുന്നു. അതേ സമയം വീടിന്റെ മുകൾ നിലയിൽ നിന്നും എന്തോ അപശബ്ദങ്ങൾ കേട്ട ധവാലിന്റെ ആവശ്യപ്രകാരം മുകളിലേക്ക് പോയ റിഷിയെ കാണാതാകുന്നു. ലൈറ്റുകൾ വാങ്ങി തിരിച്ചെത്തി റിഷിയെ അന്വേഷിച്ചു പോയ ശ്യാമിനെയും കാണാതാകുന്നു.
ആരായിരിക്കും ഇതിന് പുറകിൽ, നിഗൂഢത നിറഞ്ഞ ആ വീടിന്റെ കനത്ത ഇരുട്ടിനുള്ളിൽ മറഞ്ഞിരിക്കുന്നത് ആരാണ്? ഒരു കൊലയാളിയോ അതോ പ്രേതമോ?? ഇതിന് പുറകിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്ന ധവാൽ കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ആണ് ബാക്കി സിനിമ. ആദ്യ അരമണിക്കൂറിൽ പ്രേക്ഷകന് മുന്നിലേക്ക് ഇട്ടു തരുന്ന ക്ളീഷേ എലമെന്റുകൾ ഓരോന്നായി പൊട്ടിച്ചെറിയുന്ന അവസാന അരമണിക്കൂർ, അതുവരെ ഊഹിച്ചു വെച്ചിരുന്ന കഥയുടെ പൊടുന്നനെയുള്ള തകിടം മറച്ചിൽ… അവിടെ നിങ്ങൾ ഞെട്ടും തീർച്ച. നിങ്ങൾ ഏത് വിഭാഗം സിനിമപ്രേമിയോ ആയികൊള്ളട്ടെ ധൈര്യമായി കാണാം നിരാശപ്പെടുത്തില്ല.