| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Danny Boyle |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
റേജ് വൈറസ് ലോകമെമ്പാടും പടർന്നുപിടിച്ച് 28 വർഷങ്ങൾക്കു ശേഷമുള്ള കഥയാണ് പറയുന്നത്. ബ്രിട്ടീഷ് ദ്വീപുകൾ ഇപ്പോഴും കർശനമായ ക്വാറൻ്റീനിലാണ്. ഒരു ചെറിയ ദ്വീപിൽ സുരക്ഷിതരായി കഴിയുന്ന ജെയ്മി, ഭാര്യ ഐല, മകൻ സ്പൈക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നത് വേലിയേറ്റ സമയത്ത് മുങ്ങിപ്പോകുന്ന ഒറ്റപ്പാതയാണ്.
ഒരിക്കൽ, ജെയ്മിയും സ്പൈക്കും പ്രധാന കരയിൽ വേട്ടക്ക് പോകാൻ തീരുമാനിക്കുന്നു. സൂക്ഷിച്ചും ശ്രദ്ധിച്ചുമുള്ള അവരുടെ യാത്രയിൽ, ഓരോ ചുവടിലും അപകടം പതിയിരിപ്പുണ്ടെന്ന് അവർക്കറിയാമായിരുന്നു. ഈ അപകടം നിറഞ്ഞ സാഹസിക യാത്രയിൽ അവർ പേടിക്കുന്ന ഒന്നിനെ അവർക്ക് നേരിടേണ്ടി വരുന്നു.