ഭാഷ | കൊറിയൻ |
സംവിധാനം | Geun-hyun Cho |
പരിഭാഷ | അസ്ലം ഏ.ജെ.എക്‌സ് |
ജോണർ | ക്രൈം/ഡ്രാമ/ത്രില്ലെർ |
സൗത്ത് കൊറിയൻ ഡിജിറ്റൽ കോമിക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞ്, 2012ൽ പുറത്തിറങ്ങിയ ഒരു ത്രില്ലർ ചിത്രമാണ് 26 ഇയേഴ്‌സ്. ഒരു ഷൂട്ടർ, ഗ്യാങ്സ്റ്റർ, പോലീസുകാരൻ, ബിസിനസ്സ്മാൻ, പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സിലെ ഹെഡ് എന്നിങ്ങനെ 5 വ്യത്യസ്തരായ മനുഷ്യർ ഒരു പൊതുലക്ഷ്യത്തിനായി ഒരുമിക്കുന്നതും, പിന്നീടുള്ള ഇവരുടെ ഓപ്പറേഷനുകളുമാണ് ചിത്രം പറഞ്ഞു പോകുന്നത്. 1980ൽ സൗത്ത് കൊറിയയിലെ Gwangjuൽ നടന്ന മനുഷ്യത്വരഹിതമായ ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊറിയൻ ബോക്സ്ഓഫീസിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ ചിത്രം, വെറും ഒരാഴ്ച്ചയിൽ 1,108,714 ടിക്കറ്റുകൾ വിറ്റ് ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു.