1987 : വെൻ ദി ഡേ കംസ് (1987 : When The Day Comes) 2017

മൂവിമിറർ റിലീസ് - 120

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Jang Joon-Hwan
പരിഭാഷ നെവിൻ ബാബു, കെവിൻ ബാബു, അർഷാഖ് എ ക്യു
ജോണർ ഡ്രാമ/പൊളിറ്റിക്കൽ/ത്രില്ലെർ

7.8/10

Kim Tae-ri, Ha jung Woo തുടങ്ങി ഒരുപിടി കൊറിയൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളെ അണിനിരത്തിക്കൊണ്ട് 2017ൽ ഇറങ്ങിയ ചിത്രമാണ് 1987 : When the day comes. 1987ൽ കൊറിയയിൽ നടന്ന, കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന യഥാർത്ഥ സംഭവങ്ങളാണ് ഈ ചിത്രത്തിൽ പറയുന്നത്.
കമ്മ്യൂണിസത്തെയും ജനാധിപത്യത്തെയും ഉന്മൂലനം ചെയ്ത്, കൊറിയയെ ഏകാധിപത്യ ഭരണത്തിന് കീഴിൽ കൊണ്ടുവരുന്നതിന് എതിരായുള്ള പോരാട്ടത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി പോലീസ് ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും പോലീസ് പീഡനത്തിന് ഇരയായി വിദ്യാർത്ഥി മരിക്കുകയും ചെയ്തതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
കണ്ണ് നിറയ്ക്കുന്ന രംഗങ്ങളോടൊപ്പം, യഥാർത്ഥത്തിൽ നടന്ന സംഭവം എന്ന നിലക്ക്, ഏതൊരു സിനിമാപ്രേമിയെയും ചിത്രം തൃപ്തിപ്പെടുത്തുമെന്ന് തീർച്ച.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ