1944 (2015)

മൂവിമിറർ റിലീസ് - 322

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ Estonian
സംവിധാനം Elmo Nüganen
പരിഭാഷ അനന്തു എ.ആർ
ജോണർ വാർ/ഹിസ്റ്ററി/ഡ്രാമ

7.0/10

രണ്ടാംലോക മഹായുദ്ധകാലം… ഓരോ സൈനികരും അവരുടെ മാതൃരാജ്യത്തിനു വേണ്ടിയും, തന്റെ രാജ്യത്തിന്റെ സഖ്യത്തിനു വേണ്ടിയുമൊക്കെ പോരാടുന്ന സമയം. പക്ഷെ താൻ ആർക്കു വേണ്ടിയാണ് പോരാടുന്നതെന്ന് പോലും മനസ്സിലാവാതെ യുദ്ധക്കളത്തിൽ അന്ത്യശ്വാസം വലിച്ച ഒരുപറ്റം സൈനികരുണ്ടായിരുന്നു. അവരാണ് എസ്റ്റോണിയക്കാർ. യുദ്ധസമയത്ത് പല രാജ്യങ്ങളും എസ്റ്റോണിയക്ക് നേരെ ആക്രമണം അഴിച്ചു വിടും. കയ്യിൽ കിട്ടുന്ന യുവാക്കളെയും ചെറുപ്പക്കാരെയും അവർ തങ്ങളുടെ രാജ്യത്തിനായി യുദ്ധം ചെയ്യാൻ പിടിച്ചുകൊണ്ട് പോവുകയും ചെയ്യും. റഷ്യയും ജർമ്മനിയുമാണ് ഇതിൽ പ്രമുഖർ. എസ്റ്റോണിയയുടെ ഈ ഒരു അവസ്‌ഥയെ വളരെ മനോഹരമായി ആവിഷ്‌കരിച്ച ചലച്ചിത്രമാണ് 1944. വാർ രംഗങ്ങളും, വൈകാരിക രംഗങ്ങളും ഒരുപോലെ സമന്വയിപ്പിച്ച ഈ ചിത്രം, എസ്റ്റോണിയൻ ജനതയുടെ നിസ്സഹായതയെ അതിഗംഭീരമായി വരച്ചു കാട്ടുന്നുണ്ട്. 88ആം അക്കാദമി അവാർഡിനായി എസ്റ്റോണിയൻ എൻട്രി നേടിയ സിനിമ കൂടിയായിരുന്നു 1944.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ