13 അസ്സാസിൻസ് (13 Assasins) 2010

മൂവിമിറർ റിലീസ് - 165

പോസ്റ്റർ : അതുൽ പി.വി
ഭാഷ ജാപ്പനീസ്
സംവിധാനം Takashi Miike
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/വാർ

7.6/10

സാമുറായ് പോരാളികളുടെ ഒരു ചരിത്ര വിജയത്തെ ആസ്പദമാക്കി 2010 ഇൽ പുറത്തിറങ്ങിയ ജാപ്പനീസ് ഹിസ്റ്റോറിക്കൽ വാർ മൂവിയാണ് 13 അസ്സാസിൻസ്. അക്കിറ കുറസോവ സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം ജപ്പാനിൽ നിലനിന്നിരുന്ന ഷോഗുണെറ്റ് ഭരണത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. സർവ്വാധികാരിയായ ഷോഗണിന്റെ അർധസഹോദരൻ നരിത്സുഗു പ്രഭുവിന്റെ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്തി രാജ്യത്ത് സമാധാനം തിരിച്ചുപിടിക്കാനായി 13 സാമുറായ് പോരാളിൽ ഇറങ്ങിത്തിരിക്കുന്നു. പദ്ധതികൾ ആകെ പാളിപ്പോയ ഇവർക്ക്, 200 യുദ്ധവീരന്മാർ അടങ്ങുന്ന നരിത്സുഗുവിന്റെ സൈന്യത്തെ നേരിടേണ്ടി വരുന്നു. മരണക്കെണികൾ ഒരുക്കി കാത്തിരിക്കുന്ന 13 പേർക്ക് മുന്നിൽ ആർത്തിരമ്പി വരുന്ന 200പേർ… പിന്നെ കാണുന്നത് ആവേശം പരത്തുന്ന യുദ്ധരംഗങ്ങൾ. അതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണവും. ക്രിട്ടിക്സിലും ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ച സിനിമ കൂടിയായിരുന്നു 13 അസ്സാസിൻസ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ