ദി ഗാർഡൻ ഓഫ് വേഡ്‌സ് ( The Garden Of Words ) 2013

മൂവിമിറർ റിലീസ് - 106

പോസ്റ്റർ : അതുൽ പി വി
ഭാഷ ജാപ്പനീസ്
സംവിധാനം Makoto Shinkai
പരിഭാഷ അനന്തു A R & സൗപർണിക വിഷ്ണു
ജോണർ ആനിമേഷൻ/റൊമാന്റിക്

7.4/10

അനിമേ ചിത്രങ്ങൾക്ക് പുകൾപെറ്റ ജപ്പാനിൽ നിന്നും വന്ന മറ്റൊരു മികച്ച കലാസൃഷ്ടിയാണ് ദി ഗാർഡൻ ഓഫ് വേർഡ്സ്. 46 മിനിറ്റ് മാത്രം ദൈർഖ്യമുള്ള ഈ മനോഹര ചിത്രത്തിലുടനീളം മഴ ഒരവിഭാജ്യഘടകമായി കടന്നുവരുന്നുണ്ട്. നനുത്ത മഴയുള്ളൊരു ദിവസം നാഷണൽ ഗാർഡനിൽ വച്ചു കണ്ടുമുട്ടുന്നൊരു പതിനഞ്ചുകാരനും ഇരുപത്തിയേഴുകാരിയും തമ്മിൽ ഉടലെടുക്കുന്ന അസാധാരണമായ സൗഹൃദത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് കാലത്തിന്റെ മാറ്റത്തിനൊപ്പം കഥാപാത്രങ്ങളുടെ സ്വഭാവവും കഥയും വികാസം പ്രാപിക്കുന്നത് നമുക്ക് കാണാം. സാധാരണ ചലച്ചിത്രങ്ങളിലെന്നപോലെ അനിമേ ചിത്രങ്ങളിലും വൈകാരിക നിമിഷങ്ങൾ, ദൃശ്യത്തിന്റെയും അതിനൊത്ത് ചേരുന്ന പശ്ചാത്തലസംഗീതത്തിന്റെയും മേന്മയിൽ, പ്രേക്ഷകന്റെ മനസ്സിലേക്കെത്തിക്കുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചു.
2014 ലെ Behind The Voice Actors Awards ൽ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിന് Best Female Vocal Performance, Best Male Vocal Performance എന്നീ രണ്ട് പുരസ്‌കാരങ്ങൾ ലഭിക്കുകയും, മറ്റുള്ള കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിന് Best Vocal Ensemble in an Anime Feature Film പുരസ്കാരത്തിനും Oslo Films from the South Festival-ൽ മികച്ച അനിമേ ചിത്രത്തിനും നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു ഈ ചിത്രം.
മഴപോലെ മനോഹരമായൊരു കുഞ്ഞു ചിത്രം നിങ്ങൾക്കായി മൂവി മിററിലൂടെ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ