അഗാ ലഎൻ [ Agak Laen ] 2024

മൂവിമിറർ റിലീസ് - 452

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇൻഡോനേഷ്യൻ
സംവിധാനം Muhadkly Acho
പരിഭാഷ അനന്തു A R
ജോണർ കോമഡി/ഹൊറർ

7.7/10

പേടിപ്പെടുത്തുന്ന ഇന്തോനേഷ്യൻ ഹൊറർ മൂവീസ് ഒരുപാട് നമ്മൾ കണ്ടിട്ടുണ്ടാവും. പക്ഷെ കാണുന്നവനെ പരിസരം മറന്ന് ചിരിപ്പിക്കുന്ന ഒരു പ്രേത സിനിമ, അതാണ് ഇക്കൊല്ലം പുറത്തിറങ്ങിയ അഗാ ലഎൻ. ഒരു കാർണിവലിനുള്ളിൽ പ്രേതഭവനം എന്ന പേരിൽ ഗോസ്റ്റ് ഷോ നടത്തി കഷ്ടിച്ച് ജീവിച്ചു പോകുന്ന മൂന്ന് സുഹൃത്തുക്കൾ. പേര് പ്രേതഭവനം എന്നാണെങ്കിലും ഇവരുടെ മേക്കപ്പും സെറ്റപ്പുമൊക്കെ കണ്ട് ആളുകൾ കളിയാക്കലാണ് സ്‌ഥിരം. ഒട്ടും പേടിവരുത്താത്ത പ്രേതഭവനത്തിലേക്ക് കാഴ്ച്ചക്കാർ എത്താതായി. ദാരിദ്ര്യം കൊണ്ട് വീർപ്പുമുട്ടുന്ന ഇവരുടെ ഇടയിലേക്ക് ആനമണ്ടൻ കൂടിയായ പഴയൊരു സുഹൃത്ത് കൂടി കടന്നു വരുന്നതോടെ, അല്ലറ ചില്ലറ അറ്റകുറ്റപ്പണികൾ നടത്തി പ്രേതഭവനം ഒന്ന് നവീകരിക്കുന്നു. യാദൃശ്ചികമായി അവിടേക്ക് യഥാർത്ഥ പ്രേതവും കടന്നുവരുന്നു. അതോടെ ചിരിയുടെ മാലപ്പടക്കം പൊട്ടി തുടങ്ങുന്നു. സിറ്റുവേഷൻ കോമഡികൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. രണ്ടു മണിക്കൂർ ശരിക്കും ഒരു ഫൺ റൈഡിലേക്ക് ഏവർക്കും സ്വാഗതം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ