ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Liu & Frank Paur |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | അനിമേഷൻ/ആക്ഷൻ/അഡ്വഞ്ചർ |
ലോകകെമ്പാടും ആരാധകരുള്ള രണ്ട് ഫിക്ഷണൽ സൂപ്പർ ഹീറോസ് ആണ് ഹൾക്കും വോൾവെറീനും. എന്നാൽ ഇവരുടെ ഒരു കോമ്പിനേഷൻ ചിത്രം ഉണ്ടായിട്ടില്ല. രണ്ട് കൂട്ടർക്കും ആരാധകർ ഉള്ളതുകാരണം തമ്മിലിടഞ്ഞാൽ ആര് ജയിക്കും എന്നുള്ളത് തർക്കിച്ചു തീരാത്ത വിഷയം മാത്രം. മാർവെൽ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും കോമിക്സിലൂടെയും നമുക്ക് സുപരിചിതമാണ്. അത്തരത്തിൽ സൃഷ്ടിക്കപ്പെട്ട കോമിക് കഥാപാത്രങ്ങളെ കോർത്തിണക്കി 2009 ൽ ഇറങ്ങിയ അനിമേഷൻ ചിത്രമാണ് ഹൾക്ക് v/s വോൾവെറീൻ. വളരെ മികച്ച ആക്ഷൻ രംഗങ്ങളും രോമാഞ്ചം ജനിപ്പിക്കുന്ന സീനുകളും കൊണ്ട്, ഒരു മാർവെൽ സൂപ്പർ ഹീറോ ചിത്രം കാണുന്ന പ്രതീതി ഈ അനിമേഷൻ ചിത്രം നൽകുന്നുണ്ട്. ബ്രൂസ് ബാനറിന് ഹൾക്കിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് പതിവുപോലെ കാണുന്നതൊക്കെ തകർത്തെറിഞ്ഞു അവസാനം കാനഡയുടെ പ്രാന്തപ്രദേശത്ത് എത്തുന്നു. അവിടെ ഹൾക്കിനെ തടയാനുള്ള ദൗത്യം വോൾവെറീൻ ഏറ്റെടുക്കുന്നു. ഇവർക്കിടയിലേക്ക് വോൾവെറീനെ സഹായിക്കാനായി മറ്റു പല സൂപ്പർ ഹീറോസും എത്തുന്നുണ്ടെങ്കിലും ഒരല്പം മേൽക്കോയ്മ ആദ്യാവസാനം കാണിച്ചത് ഹൾക്ക് അല്ലെ എന്ന് കാഴ്ചക്കാരന് സംശയം വന്നാൽ കുറ്റം പറയാനാവില്ല. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും, ഹൾക്ക് വോൾവെറീൻ ആരാധകർക്കും ധൈര്യമായി കാണാവുന്ന ഒരു മികച്ച ഹ്രസ്വചിത്രം തന്നെയാണ് ഹൾക്ക് v/s വോൾവെറീൻ.