ഭാഷ | തായ് |
സംവിധാനം | Pat Boonnitipat |
പരിഭാഷ | അനന്തു A R & ജസീം ജാസി |
ജോണർ | കോമഡി/ഡ്രാമ |
കാണുന്ന ഏതൊരു പ്രേക്ഷകനിലും പുഞ്ചിരി ഉണർത്തുന്ന ഒരു തായ് ഫീൽഗുഡ് മൂവി, അതാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഹൗ റ്റു മേക്ക് മില്യൻസ് ബിഫോർ ഗ്രാൻഡ്മാ ഡൈസ്. അലസനും വ്യക്തിബന്ധങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത നമ്മുടെ കഥാനായകൻ പെട്ടെന്ന് തന്റെ മുത്തശ്ശി ക്യാൻസർ രോഗത്തിന് അടിമയാണെന്നും 1 വർഷത്തിനുള്ളിൽ മരിച്ചുപോകുമെന്നും മനസ്സിലാക്കുന്നു. മുത്തശ്ശിയുടെ സ്വത്തിനായി സ്നേഹം നടിച്ച് അവർക്കൊപ്പം താമസിക്കാനും തുടങ്ങുന്നു. പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധവും തുടർസംഭവങ്ങളുമാണ് കഥ.
കഥയും, അതിലെ സന്ദർഭങ്ങളുമൊക്കെ ഒരുപാട് കണ്ട് പഴകിയതാണ്. പക്ഷേ കഥാപാത്രങ്ങളുമായി നമുക്ക് കിട്ടുന്ന ഇമോഷണൽ കണക്ഷനാണ് ഇത്തരം സിനിമകളിൽ വർക്കാവുന്നത്. ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റിയും ഡെപ്ത്തുമുണ്ട്. എല്ലാ അഭിനേതാക്കളും അവരുടെ പ്രകടനങ്ങൾ കൊണ്ട് ആ കഥാപാത്രങ്ങളെ വളരെ മികച്ചതാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രധാന റോളുകളിൽ വന്ന മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും കഥാപാത്രങ്ങളും, രണ്ടുപേരുടെയും പ്രകടനങ്ങളും ഗംഭീരമായിരുന്നു.