ഭാഷ | ഹിന്ദി |
സംവിധാനം | ലീന യാദവ്, അനുഭവ് ചോപ്ര |
പരിഭാഷ | അനന്തൻ വിജയൻ, ഷെഫിൻ |
ജോണർ | ഡോക്യൂമെന്ററി, ക്രൈം, ഹിസ്റ്ററി |
2018 ജൂലൈ മാസത്തിൽ ഡൽഹിയിലെ ബുരാരിയിൽ നടന്ന, രാജ്യത്തെ നടുക്കിയ കൂട്ട മരണത്തെ ആസ്‌പദമാക്കി ലീന യാദവ് ഒരുക്കി, നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി സീരീസാണ് ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്. 2018 ജൂലൈ മാസം നാടിനെ ഒട്ടാകെ നടുക്കിക്കൊണ്ട് ഒരു വീട്ടിലെ കുട്ടികൾ അടക്കമുള്ള 11 പേർ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. കുട്ടികൾ മുതൽ വൃദ്ധവയോധിക ഉൾപ്പടെ 11 പേർ. അയൽവാസികൾ പോലീസിനെ വിളിക്കുന്നത്തോടു കൂടി ഒരു ത്രില്ലർ സിനിമയിലേത് പോലേ അന്വേഷണം ആരംഭിക്കുന്നു.
കൊലപാതകമാണോ അതോ ആത്മഹത്യയാണോ?
കൊലപാതകത്തിന്റെതായ ഒരു വിവരവും അന്വേഷണ സംഘത്തിന് കണ്ടെത്താനാവുന്നില്ല. ആ നിഗൂഢ ചോദ്യങ്ങളാണിപ്പോൾ അവരെ വലയ്ക്കുന്നത് “11പേർ? കുട്ടികളടക്കം? ഒരേ സമയം? എങ്ങനെ? എന്തിന്?” ഓരോ നിമിഷവും സംഭവത്തിന്റെ യഥാർത്ഥ ഭീകരതയുടെ എക്‌സ്ട്രീം ഫീൽ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് മികച്ച ഇന്ത്യൻ ഡോക്യുമെന്ററി സീരിസുകളിൽ ഒന്നായി മാറിയ ഹൗസ് ഓഫ് സീക്രട്ടിന്റെ പ്രധാന ആകർഷണങ്ങൾ അച്ചടക്കത്തോടെയുള്ള അവതരണരീതിയും, എ ആർ റഹ്മാന്റെ ശക്തമായ പശ്ചാത്തല സഗീതമാണ്.