ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Scott Beck, Bryan woods |
പരിഭാഷ | ആതിര ശ്രീജിത്ത് & ശ്രീജിത്ത് ബോയ്ക |
ജോണർ | ഹൊറർ/ത്രില്ലർ |
ഒരു ഹാലോവീൻ രാത്രി അഞ്ച് സുഹൃത്തുക്കൾ ഒരു ക്ലവുൺ പ്രേതാലയത്തിലെ എക്സിബിഷന് പോകുന്നു.അതിനുള്ളിൽ കയറിയ അവർക്ക് നേരിടേണ്ടി വന്നത് ജീവൻ-മരണ പോരാട്ടമായിരുന്നു.ചില പേടിസ്വപ്നങ്ങൾ യാഥാർത്ഥ്യമാണെന്ന ഭയാനകമായ തിരിച്ചറിവിലേക്ക് അവർ എത്തുമ്പോൾ ആ രാത്രി അവർക്ക് മാരകമായ അനുഭവമായി തീരുന്നു. അവിടെനിന്ന് രക്ഷപ്പെടാനുള്ള അവരുടെ ജീവൻ-മരണ പോരാട്ടമാണ് ഹോണ്ട് എന്ന ചിത്രത്തിലൂടെ പറയുന്നത്.
സ്ലാഷർ/ഹൊറർ വിഭാഗത്തിൽപ്പെടുന്ന മറ്റു സിനിമകളെ അപകേഷിച്ച് ഇതിൽ രക്ത ചൊരിച്ചിലുകൾ കുറവാണ്. കൂടാതെ മികച്ച മേക്കിങും പശ്ചാത്തലസംഗീതവും, സിനിമാപ്രേമികളെ ഒട്ടുംതന്നെ നിരാശരാക്കാത്ത ഒരു ചിത്രമാക്കി മാറ്റുന്നു.