ഹോട്ടൽ റുവാണ്ട ( Hotel Rwanda ) 2004

മൂവിമിറർ റിലീസ് - 305

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ് & ഫ്രഞ്ച്
സംവിധാനം Terry George
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ബയോഗ്രാഫി

8.1/10

ടെറി ജോർജ്ജിൻ്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ വാർമൂവിയാണ്
”ഹോട്ടൽ റുവാണ്ട”

റുവാണ്ടയിൽ വംശീയ വിദ്വേഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം, സർക്കാരിൻ്റെ സൈന്യത്തിന് പിൻബലമേകിക്കൊണ്ട് ഇൻ്റർഹാംവേ എന്ന ഹുതു മിലിറ്ററിയും രംഗത്തുണ്ട്. അവർ ടുട്ട്സി കോക്രോച്ചുകളെന്ന് ആക്ഷേപിക്കുന്നവരാണ് ശത്രുക്കൾ. ടുട്സികൾ അവിടെ കോളനി സ്ഥാപിക്കാനായി വന്ന ബൽജിയംകാർക്ക് ഒത്താശ ചെയ്ത് തങ്ങളെ ദ്രോഹിച്ചിരുന്നെന്നാണ് ഹുതുക്കൾ ആരോപിക്കുന്നത്. ടുട്സികളെ രാജ്യത്ത് നിന്നും തുടച്ചു നീക്കുക എന്നതാണ്‌ അവരുടെ ആത്യന്തിക ലക്ഷ്യം.

മില്ലേ കോളിൻസ് (സബേന) ഹോട്ടലിലെ ഹോം മാനേജരായ പോൾ റുസെസബാഗിന, ഒരു ഹുതുവാണെങ്കിലും അയാളുടെ ഭാര്യയും അയൽക്കാരും ടുട്സികളാണ്. ടുട്സികളെ കൂട്ടക്കൊല ചെയ്യുന്നതിനിടയിൽ ഇൻർഹാംവേ പോളിൻ്റെ വീട്ടിലുമെത്തി. സൈന്യത്തിൻ്റെ തലവന് കൈക്കൂലി കൊടുത്ത് പോളും കുടുംബവും അയൽക്കാരുമൊത്ത് ഹോട്ടലിൽ അഭയം പ്രാപിക്കുന്നു. അവിടെയും ഇൻ്റർഹാംവേ കൊലവിളിയുമായി എത്തുന്നു. ജീവൻ കയ്യിലെടുത്തു കൊണ്ട് സഹജീവികളെ സംരക്ഷിക്കാനായി പോൾ നടത്തുന്ന ശ്രമങ്ങൾ വിജയത്തിലെത്തുമോ? ചരിത്രത്തിലെ കറുത്ത ഏടിലൂടെ നമുക്കും സഞ്ചരിച്ചു നോക്കാം.

ആഫ്രിക്കൻ ചിത്രങ്ങളുടെ റേറ്റിംഗിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ