ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Terence Fisher |
പരിഭാഷ | വിഷ്ണു ചിറയിൽ |
ജോണർ | ഹൊറർ/ഡ്രാമ |
പലയാവർത്തി വായിച്ചും കണ്ടും മനസ്സിൽ ഇടം പിടിച്ചു കിടക്കുന്ന ഡ്രാക്കുള കഥയും ആ ഒരു ഗോതിക് വൈബും മടുപ്പില്ലാതെ എത്ര വേണേലും ആസ്വദിക്കാം. അത്തരത്തിൽ ഈ ചിത്രവും നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കും.
ഇനി നിങ്ങളൊരു ക്ലാസ്സിക് സിനിമ ആരാധകനാണെങ്കിൽ കുറെ കൂടി ആസ്വദിച്ചു കാണാൻ കഴിഞ്ഞേക്കും.
കാർപ്പാത്യൻ മലനിരകളുടെ താഴ്‌വരയിൽ തണുപ്പേറ്റ് കിടന്ന ഡ്രാക്കുള കൊട്ടാരത്തിലേക്ക് വരുന്ന ജൊനാദൻ ഹർക്കറിലൂടെ തുടങ്ങുന്ന ചിത്രം പിന്നീട് നമുക്കറിയാവുന്നത് പോലെ മറ്റ് വഴിത്തിരിവുകളിലേക്ക് പുരോഗമിക്കുന്നു.
ബ്രിട്ടീഷ് ഹാമർ ഹൊറർ സീരിസിലെ ആദ്യത്തെ ചിത്രമാണ് Horror of Dracula. 1897 ലെ Bram Stocker എഴുതിയ എക്കാലത്തെയും മികച്ച ഹൊറർ ക്ലാസ്സിക്കിനെ അധികരിച്ചിറങ്ങിയ മറ്റൊരു ചിത്രം.ഡ്രാക്കുള വേഷങ്ങൾ കയ്യാളിയവരിൽ ഏറെ ജനപ്രീതി നേടിയ Christopher Lee യുടെ ആദ്യ ഡ്രാക്കുള ചിത്രവും ഇത് തന്നെ.
പഴയ കാലത്തെ നാടകീയത നിറഞ്ഞ സംഭാഷണങ്ങളും അവതരണവും ഒരുപക്ഷെ പുതിയ കാലത്തിൽ ഒരു കല്ല് കടിയായി തോന്നാം. എങ്കിലും ഇത്തരം സിനിമകൾ ഒരു പ്രത്യേക മൂഡിൽ ആസ്വദിക്കാൻ ഒരു സുഖമാണ്.