ഭാഷ | കൊറിയൻ |
സംവിധാനം | Kim -sung han |
പരിഭാഷ | അനന്തു A R & ജസീം ജാസി |
ജോണർ | ആക്ഷൻ/ത്രില്ലർ |
കാണുന്ന സമയമത്രയും പ്രേക്ഷകനെ ത്രില്ലടിപ്പിച്ചിരുത്തുന്ന, ആകാംക്ഷ ഭരിതരാക്കുന്ന, ടെൻഷനടിപ്പിക്കുന്ന, അതോടൊപ്പം തന്നെ വൈകാരികമായും കീഴ്പ്പെടുത്തുന്ന ഒരു ഗംഭീര കൊറിയൻ ത്രില്ലറാണ് ഹൈജാക്ക്-1971.
Ha jung-Woo, Yeo Jin-Goo, Sung Dong-il എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ വർഷം കൊറിയൻ ഇൻഡസ്ട്രിയൽ നിന്നും പുറത്തിറങ്ങിയ സിനിമ, 1971ൽ സംഭവിച്ച ഒരു ഫ്ലൈറ്റ് ഹൈജാക്കിങ്ങിന്റെ യഥാർത്ഥ വിവരണങ്ങളിലേക്ക് അല്പം ഫിക്ഷനും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.
മികച്ച കഥ, അതിന്റെ ഗ്രിപ്പിങായ അവതരണം, അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങൾ, ആവേശം കൊള്ളിക്കുന്ന ബിജിഎം, ടെക്നിക്കൽ ക്വാളിറ്റി.. എല്ലാമായി വളരെ ഫാസ്റ്റ് പേസിൽ മുന്നേറുന്ന സിനിമ, ഒരുമണിക്കൂർ നാല്പതു മിനിറ്റ്, ഒരു സീറ്റ് എഡ്ജ് ത്രില്ലിംഗ് എക്സ്പീരിയൻസാണ് പ്രേക്ഷകന് നൽകുന്നത്.