ഹെൽ ഓർ ഹൈ വാട്ടർ (Hell Or High Water) 2016

മൂവിമിറർ റിലീസ് - 320

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Mackenzie
പരിഭാഷ പ്രജി അമ്പലപ്പുഴ
ജോണർ ക്രൈം/ഡ്രാമ/ത്രില്ലെർ

7.6/10

അമേരിക്കൻ ഗ്രാമീണഭംഗി അതിഗംഭീരമായി ചിത്രീകരിച്ച ഇംഗ്ലീഷ് Heist മൂവിയാണ് 2016ൽ പുറത്തിറങ്ങിയ ഹെൽ ഓർ ഹൈ വാട്ടർ. അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സമയത്ത് കടക്കാരുടെ സ്വത്ത് വകകൾ കണ്ടെത്തി വകയിരുത്താൻ ബാങ്കുകൾ തീരുമാനിക്കുന്നു. തങ്ങളുടെ സ്വത്ത് വകകൾ ബാങ്കിലേക്ക് പോകാതിരിക്കാൻ ആ ബാങ്ക് തന്നെ കൊള്ളയടുക്കുന്ന സഹോദരങ്ങളും, അവരെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു കഥ വളരെ സ്റ്റൈലിഷ് ആയിട്ടാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. വെസ്റ്റേൺ മൂവികളുടെ ആരാധകർക്ക് അമേരിക്കൻ ഗ്രാമീണഭംഗി നിറഞ്ഞു നിൽക്കുന്ന ഈ ചിത്രം തീർച്ചയായും മികച്ചൊരു അനുഭവം തന്നെയായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ