ഭാഷ | തെലുഗു |
സംവിധാനം | സൈലേഷ് കോലാനു |
പരിഭാഷ | സഫീർ അലി |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
സൈലേഷിന്റെ സംവിധാനത്തിൽ വിശ്വക് സെൻ നായകനായി അഭിനയിച്ചു 2020 ഫെബ്രുവരിയിൽ റീലീസ് ചെയ്ത ഒരു തെലുഗു ക്രൈം ത്രില്ലർ ഫിലിമാണ് ഹിറ്റ്. Homicide Intervention Team (HIT) സമർത്ഥനായ ഉദ്യോഗസ്ഥനാണ് വിക്രം, ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം വിക്രമിനെ എപ്പോഴും വേട്ടയാടിയിരുന്നു, ആ സമയത്താണ് പ്രീതി എന്ന് പേരുള്ള ഒരു പെൺകുട്ടിയെ നഗരത്തിൽ നിന്ന് കാണാതാവുന്നത്, അങ്ങനെ ആ കേസ് അന്വേഷിക്കുന്നതിന് ഇടയിലാണ് തന്റെ പ്രിയപ്പെട്ടവളായ നേഹയും കാണാതാവുന്നത് . അന്വേഷണം മുന്നോട്ട് പോകുന്തോറും കേസ് കൂടുതൽ സങ്കീർണ്ണമായി വരുന്നു..വളരെ ഇൻട്രെസ്റ്റിങ് ആയി നീങ്ങുന്ന കഥാഗതി, അതിനനുസരിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മ്യൂസിക്, അത്യാവശ്യം നല്ല ട്വിസ്റ്റുകളും സിനിമയിലുണ്ട്, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നൊരു ഉത്കണ്ഠ ചിത്രം പ്രേക്ഷകനിൽ ഇണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചു ഇതിന്റെ ക്ലൈമാക്സ് രംഗങ്ങൾ എല്ലാം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നവയാണ്.