ഹാർഡ്കോർ ഹെൻറി (Hardcore Henry) 2015

മൂവിമിറർ റിലീസ് - 156

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഫ്രഞ്ച്/ഇംഗ്ലീഷ്
സംവിധാനം Illya Naishuller
പരിഭാഷ അക്ഷയ് ഗോകുലം
ജോണർ ആക്ഷൻ/Sci-fi

6.7/10

സിനിമകളിൽ ചില സീനുകൾ നായകന്റെ കണ്ണിലൂടെ കാണുന്ന രീതിയിൽ ചിത്രീകരിക്കാറുണ്ട്. എന്നാൽ ഒരു സിനിമ മുഴുവനായും “ഫസ്റ്റ് പേർസൺ പെർസ്പക്റ്റിവ് രീതിയിൽ” ചിത്രീകരിച്ച സിനിമയാണ് 2015 ഇൽ പുറത്തിറങ്ങിയ റഷ്യൻ-അമേരിക്കൻ സയൻസ്-ഫിക്ഷൻ ചിത്രമായ ഹാർഡ്കോർ ഹെൻറി.
ഒരു ലാബിൽ ഉണരുന്ന നായകൻ, തന്റെ ഭാര്യയെന്ന് പറയുന്നവളിലൂടെയാണ്, തന്റെ ഭൂതകാലം മായ്ക്കപ്പെട്ടെന്നും, താൻ ഇപ്പോൾ പാതി മനുഷ്യനും, പാതി മെഷീനുമായെന്നും അറിയുന്നത്.
എന്നാൽ ഉടൻ തന്നെ നടക്കുന്ന ഒരു ആക്രമണത്തിൽ ഭാര്യയെ നഷ്ടപ്പെടുന്നു. തുടർന്നുള്ള തിരച്ചലിലാണ് നായകൻ സത്യങ്ങൾ മനസ്സിലാക്കുന്നത്.
2015 ലെ TIFF Midnight Madness വിന്നറായ ഈ ചിത്രം, വളരെ വ്യത്യസ്തമായൊരു സിനിമ അനുഭവം കാണുന്നവർക്ക് സമ്മാനിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ