ഭാഷ | കൊറിയൻ |
സംവിധാനം | Lee Jung-chul |
പരിഭാഷ | അസ്‌ലം ഏ ജെ എക്‌സ് |
ജോണർ | അഡ്വെഞ്ചർ/കോമഡി |
Lee Jung-chulന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചലച്ചിത്രമാണ് ഹാർട്ടി പോസ്. ഒരു നായ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ, ദി ചേസ്, ഗ്രേറ്റ് ബാറ്റിൽ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചയമുള്ള Sung Dong-il ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചോയ് ഡോങ്‌വൂക്കിന് അവന്റെ അച്ഛൻ സമ്മാനമായി കൊടുത്തതാണ് ‘ഹാർട്ടി’ എന്ന നായയെ. അവളിപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയും കൂടിയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ട് മണ്ടൻമാരായ കള്ളൻമാർ ഹാർട്ടിയുടെ ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അങ്ങോട്ട് കുഞ്ഞിനെ രക്ഷിക്കാൻ ഇറങ്ങുന്ന സമർഥയായ ഒരു അമ്മയുടെ സാഹസികമായ കാഴ്ചകളാണ് സിനിമയുടെ പ്രധാന ആകർഷണം. സിനിമ കണ്ടു കഴിയുമ്പോൾ ‘ഹാർട്ടി’ എന്ന നായ നമ്മിൽ ഒരുപാട് സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത്തരം അത്ഭുതപ്പെടുത്തും വിധത്തിലാണ് ‘ ഹാർട്ടി ‘ എന്ന നായ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 777 ചാർളിയെപ്പോലെ പ്രേക്ഷകർക്ക് നല്ലൊരു അനുഭവം തന്നെയാവും ഹാർട്ടി പോസ്.