ഹസ്‌ക് (Husk) 2011

മൂവിമിറർ റിലീസ് - 53

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Brett Simmons
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ഹൊറർ/ത്രില്ലർ

5.2/10

2011ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ഹസ്സ്ക്ക്. നാല് സുഹൃത്തുക്കൾ ഒരു യാത്രാമധ്യേ അപകടത്തത്തിൽപ്പെട്ട്, സുഹൃത്തുക്കളിൽ ഒരാളെ കാണാതാകുന്നു. അയാളെ അന്വേഷിച്ച് കൂടെയുള്ളവർ സമീപത്തുള്ള ചോളപാടത്തേക്ക് നീങ്ങുന്നു. എന്നാൽ അവർ പ്രവേശിച്ച ആ വയൽ അതിഭയാനകവും നിഗൂഢതകളും നിറഞ്ഞതായിരുന്നു. വയലിനുള്ളിൽ തങ്ങളെ കൊല്ലാനായി തക്കം പാത്തിരിക്കുന്ന ഒരു വിരുന്നുക്കാരനുള്ളത് അവർ അറിഞ്ഞില്ല.

ആരാണ് അയാൾ?എന്തിനാണയാൾ തങ്ങളെ ലക്ഷ്യമിടുന്നത്? എങ്ങനെയാണ് ഈ കെണിയിൽ നിന്നും രക്ഷപ്പെടുക? തുടങ്ങിയ ചോദ്യങ്ങൾക്ക് ചുരളഴിച്ചുകൊണ്ട് ചിത്രം മുന്നോട്ട് പോകുന്നു.

ഹൊറർ ചേരുവുകൾ പരിധി വിടാത്ത രീതിയിൽ ചിത്രത്തിൽ നന്നായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അമിത പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ ഒരു വ്യത്യസ്ത അനുഭവമായിരിക്കും ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ