സൺ ഓഫ് എ റിച്ച് (Son Of A Rich) 2019

മൂവിമിറർ റിലീസ് - 334

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ റഷ്യൻ
സംവിധാനം Klim Shipenko
പരിഭാഷ അനന്തു എ.ആർ
ജോണർ കോമഡി

6.7/10

റഷ്യൻ ബോക്സോഫീസിൽ അന്നോളം ഏറ്റവുമധികം ലാഭം നേടിയ റഷ്യൻ സിനിമ. അതാണ് 2019ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ സൺ ഓഫ് എ റിച്ച്.

നഗരത്തിലെ അതിസമ്പന്നനായ മനുഷ്യനായിരുന്നു മിസ്റ്റർ. പാവെൽ. പുള്ളിയുടെ ഏക മനസമാധാനക്കേട് തലതെറിച്ച അയാളുടെ മകനായിരുന്നു. മദ്യപാനം, പെണ്ണുപിടി, ഗുണ്ടായിസം തുടങ്ങിയ മകന്റെ കയ്യിലിരിപ്പുകൾ കാരണം നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്‌ഥയിലേക്ക് പാവെൽ എത്തുന്നു. അങ്ങനെയിരിക്കെ മദ്യപിച്ച് വണ്ടിയോടിച്ച മകൻ ഗ്രീഷയ്ക്ക് ഒരു ആക്സിഡന്റ് സംഭവിക്കുന്നു. ബോധം വന്ന് കണ്ണു തുറന്നു നോക്കുന്ന ഗ്രീഷ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നു. “താൻ വന്നുപെട്ടത് 19ആം നൂറ്റാണ്ടിലാണ്”. പിന്നീട് നടക്കുന്ന വളരെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓരോ നിമിഷവും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ഗ്രീഷയ്ക്ക് സാധിക്കുന്നുണ്ട്. വമ്പൻ വിജയമായി മാറിയ ഈ റഷ്യൻ ചിത്രത്തിന് അന്ന് തകർക്കാൻ കഴിയാത്ത ഏക റെക്കോർഡ് സാക്ഷാൽ അവതാറിന്റെ മാത്രമായിരുന്നു. നിലവിൽ റഷ്യയിലെ എക്കാലത്തെയും മികച്ച പണംവാരി പാടങ്ങളിൽ നാലാം സ്‌ഥാനത്താണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ